സെറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പറയാതെ മുങ്ങും, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം; തുറന്നടിച്ച് സിബിമലയിൽ

47

2008ലെ മിസ്സ് കേരള റണ്ണർ അപ്പായിരുന്ന റിമാ കല്ലിങ്കൽ ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെ 2019 ലാണ് മലയാള സിനിമയിേേലക്കെത്തിയത്. അതേ കൊല്ലം തന്നെ ലാൽ ജോസിന്റെ നീലത്താമരയിലും താരം മികച്ച് വേഷം ചെയ്തു. പിന്നീട് നിരവധി സിനിമകളിൽ നായികയായി എത്തിയ താരം സംവിധായകൻ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തത്.

ഇതിനോടകം തന്നെ പല വിവാദങ്ങളിലും റിമാ കല്ലിങ്കൽ പെട്ടിട്ടുണ്ട്. ഈയടുത്ത് ഒരു സംഗീത നിശയുമായി ബന്ധപ്പെട്ട് ഭർത്താവ് ആഷിക് അബുവും റിമയും പണം തട്ടിയതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ റിമയെ കുറിച്ച് വാക്കുകളാണ് ചർച്ചയാകുന്നത്.

Advertisements

താൻ സംവിധാനം ചെയ്ത ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ റിമയും താനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സിബി മലയിൽ. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്.

ഷൂട്ടിംഗ് സൈറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പറായാതെ പോകുമായിരുന്നു. ഷൂട്ടിങ്ങിന് വിളിക്കാൻ ഹോട്ടൽ മുറിയിൽ ചെല്ലുമ്പോഴാണ് റിമ പോയ കാര്യം മറ്റുള്ളവർ അറിയുന്നത്. ഞാൻ അതുവരെ ചെയ്ത സിനിമകളിലെ ഒരു നടിയും ഇങ്ങനെ ചെയ്തിട്ടില്ല.

സിനിമ അവർക്ക് ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് കിട്ടി കഴിഞ്ഞാൽ പിന്നെ സിനിമയോട് താൽപര്യം ഉണ്ടാവില്ല. സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന വലിയ വരുമാനമാണ് ഇങ്ങനെ പോകാൻ അവർക്ക് പ്രേരണയാകുന്നത് പക്ഷെ സിനിമ ഉള്ളത് കൊണ്ടാണ് അവർക്ക് ഇത്തരം അവസരങ്ങൾ വന്നതെന്ന് അവർ ചിന്തിക്കുന്നില്ലെന്നും സിബി മലയിൽ തുറന്നടിക്കുന്നു.

Advertisement