വിനീത് ശ്രീനിവാൻ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ഭഗത് മാനുവൽ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ പ്രീയങ്കരനായി ഭഗത് മാനുവൽ മാറി.
മലർവാടി പുറത്തിറങ്ങി പത്തു വർഷം പിന്നിടുമ്പോഴുംഒരുപിടി നല്ല വേഷങ്ങളുമായി ഭഗത് മാനുവൽ സിനിമകളിൽ സജീവമാണ്. മലർവാടി ആർട് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് ഡോക്ടർ ലൗ, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു.
ജീവിതത്തിൽ വിവാഹമോചനം എന്ന ഒരു വലിയ ട്രാജഡിക്ക് ശേഷം ഭഗത് രണ്ടാം വിവാഹം ചെയ്തിരുന്നു അടുത്തിടെ. സിനിമയിലെത്തി അധികം നാൾ കഴിയുന്നതിനിടെ ആണ് ഭഗത്തിന്റെ ആദ്യ വിവാഹം. കുറച്ചു കാലത്തിനു ശേഷം വിവാഹ മോചനം, നാലര വർഷത്തെ ഏകാന്ത വാസത്തിനു ശേഷമാണു ഭഗത് കോഴിക്കോടുകാരി ഷെലിനെ വിവാഹം ചെയ്തത്.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് താരം രണ്ടാമതും വിവാഹം കഴിച്ചത്. കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഇരുവർക്കും ഓരോ ആൺമക്കൾ കൂടിയുണ്ട്. ഇവരുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദ്യ വിവാഹത്തിൽ ഷെലിന് ജോബ് എന്നൊരു മകനുണ്ട്. ഭഗത്തിന് ആദ്യ വിവാഹത്തിൽ ഒരു മകനാണ് സ്റ്റീവ്.
ഇപ്പോൾ തന്റെ കുടുംബത്തെക്കുറിച്ചുളള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. തങ്ങൾ ആദ്യമായി കണ്ടപ്പോൾ മുതലുളള കാര്യങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. ആദ്യം കണ്ടപ്പോൾ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റേതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. ഇച്ചായൻ സംസാരിക്കുമെന്നായിരുന്നു കരുതിയത്. ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു ആൾ. കുറച്ച് സമയമെടുത്താണ് സംസാരിച്ച് തുടങ്ങിയത്.
പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും എടുത്തു ചാട്ടക്കാരിയാണെന്നും ഒക്കെയായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹ ശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് താൻ കണ്ടതെന്നും ഭഗത് പറയുന്നു. രക്ഷിതാക്കാൾ വഴിപിരിയുമ്പോൾ കുട്ടികൾ അമ്മമാർക്കൊപ്പം പോവുന്നതാണ് പതിവ് രീതി. ഒരു നല്ല പപ്പയായത് കൊണ്ടാണ് മോൻ ഇച്ചയ്ക്കൊപ്പം പോന്നതെന്നാണ് താൻ വിശ്വസിച്ചത്. അത് ശരിയായിരുന്നു. രണ്ടാൺകുട്ടികളുടെ അമ്മയാണ് താനിപ്പോഴെന്ന് ഷെലിൻ പറയുന്നു.
വിവാഹത്തെ കുറിച്ചു ഭഗത് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. ഞാനും ഷെലിനും ഒരേ വഞ്ചിയിൽ പോകേണ്ടിയിരുന്ന ആളുകളായിരുന്നു. രണ്ട് പേരുടെയും ലൈഫിൽ വലിയൊരു ട്രാജഡി നടന്നു നാല് വർഷത്തോളം ഒറ്റപെട്ടു ജീവിച്ചവരാണ് ഞങ്ങൾ. ദൈവമാണ് ഞങ്ങളെ കൂട്ടിയോജിപ്പിച്ചത്.
അവളെയും മോനെയും ഞാനിങ്ങു എടുത്തു (ഷെലിന്റെ ആദ്യ വിവാഹത്തിലെ മകനാണ് ജോവ് ) എന്റെ മകനെയങ്ങു അവൾക്കും കൊടുത്തു (ഭഗത്തിന്റ മകൻ സ്റ്റീവ് ). ഇപ്പോൾ ജീവിതം പൂർണമാണ്. ഞാൻ സിനിമയിലായത് കൊണ്ട് ഭാര്യ ഇട്ടിട്ട് പോയതാണെന്ന് പറഞ്ഞവരുണ്ട്. രണ്ടാം വിവാഹം കഴിഞ്ഞപ്പോൾ ഇതിനി എത്ര കാലം ഉണ്ടാകുമെന്നു പറഞ്ഞവരുമുണ്ട്.
അവരോടു ഞാൻ പറഞ്ഞത് എത്ര കാലം ആയാലും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുമെന്നാണ്. ഞങ്ങൾ രണ്ടുപേരും ചൂട് വെള്ളത്തിൽ വീണ പൂച്ചകളാണ് അതുകൊണ്ട് പച്ചവെള്ളം കണ്ടാലും പേടിക്കും. ഞങ്ങൾ അതുകൊണ്ട് തന്നെ പല കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. ഷെലിൻ പറയാറുണ്ട് കല്യാണം കഴിഞ്ഞു പത്തിരുപതു വർഷം ആയ പോലെ ആണ് ഞാൻ പെരുമാറാറുള്ളത് എന്നു. ജീവിതത്തിൽ വലിയൊരു ഗ്യാപ്പ് ഉണ്ടായിരുന്നു. അത് ഇപ്പോൾ ഫില്ലായ പോലെ, അതുകൊണ്ടാണതെന്നും ഭഗത് പറയുന്നു.
അമ്മേയെന്ന് വിളിച്ച് പൊന്നൂസ് എപ്പോഴും പിന്നാലെയുണ്ടാവും. അവനിപ്പോൾ എല്ലാത്തിനും അമ്മയെ മതിയെന്ന് ഭഗത് പറയുന്നു. തങ്ങൾ ഇരുവരും ഒരുമിക്കുമ്പോ ൾ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ അവർ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാൾ കൂടുതൽ എല്ലാം ഉൾക്കൊണ്ടത് അവരായിരുന്നു.
ലീനുവിനും മകനുള്ളതിനാൽ എന്റെ മോന്റെ മനസ്സും തിരിച്ചറിയാൻ കഴിയുമെന്ന് അറിയുമായിരുന്നു. ഞാൻ ജോക്കൂട്ടനെ സ്നേഹിക്കുന്നതിൻരെ ഇരട്ടി അവൾ പൊന്നൂസിനെ സ്നേഹിക്കുന്നുണ്ട്. എൻരെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവർക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു തങ്ങളെന്നും താരം പറയുന്നു