അഭിനയജീവതത്തിൽ വിസ്മയിപ്പിച്ച 41 വർഷം: മലയാളത്തിന്റെ ഇതിഹാസം മോഹൻലാലിനെ ആദരിച്ച് സ്റ്റെൽമന്നൻ

45

അഭിനയജീവതത്തിൽ 41 വർഷം തികച്ച മലയാളത്തിന്റെ ഇതിഹാസ താരം മോഹൻലാലിനെ ആദരിച്ച് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പാന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് നടന്നിരുന്നു.

കഴിഞ്ഞ ദിവസം ചെന്നൈ തിരുവന്നിയൂർ ശ്രീരാമചന്ദ്ര കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ രജനീകാന്ത്, മോഹൻലാൽ, സൂര്യ, സംവിധായകൻ ശങ്കർ, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവർ മുഖ്യാതിഥികളായി എത്തിയിരുന്നു.

Advertisements

ഈ ചടങ്ങിനിടയിൽ അഭിനയജീവിതത്തിൽ നാൽപ്പത്തിയൊന്നു വർഷം പൂർത്തീകരിച്ച മോഹൻലാലിനെ രജനീകാന്ത് പ്രത്യേകം ആദരിച്ചു. പ്രശസ്ത ഛായഗ്രാഹകൻ കൂടിയായ കെ വി ആനന്ദാണ് ഇന്ത്യൻ രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ കാപ്പൻ ഒരുക്കുന്നത്.

മോഹൻലാൽ പ്രധാനമന്ത്രിയായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനേടകം തന്നെ സിനിമയുടെ ടീസറും ലൂക്കുകളും വൈറലായി കഴിഞ്ഞിട്ടുണ്ട്.

Advertisement