മനസിൽ മമ്മൂട്ടിയായിരുന്നു; ഒടുവിൽ ആ മോഹൻലാൽ ചിത്രം പൂർത്തിയാക്കാൻ കാർ വരെ വിൽക്കേണ്ടി വന്നു

23

താരരാജാവ് മോഹൻലാലിനെ സൂപ്പർ താരപദവിയിലേയ്ക്ക് ഉയർത്തിയ ചിത്രമാണ് രാജാവിന്റെ മകൻ. എന്നാൽ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തിനായി തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മനസ്സിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് തുറന്നു പറയുന്നു.

തമ്പി കണ്ണന്താനം ഒരുക്കിയ രാജാവിന്റെ മകൻ എന്ന സിനിമ തിയറ്ററിലെത്തിയിട്ട് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആ സിനിമ മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി മോഹൻലാൽ മുമ്പ് പറഞ്ഞിരുന്നു.

Advertisements

എന്നാൽ പരാജയം നേരിട്ട് നിന്നിരുന്ന തമ്പി കണ്ണന്താനത്തിന്റെ ചിത്രം നിർമ്മിക്കാൻ നിർമ്മാതാക്കൾ തയ്യാറായിരുന്നില്ലെന്നു ഡെന്നിസ് ജോസഫ് പങ്കുവച്ചു. സിനിമ എഴുതി തുടങ്ങിയപ്പോൾ തമ്പിയുടെ മനസിലും എന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്.

അതിനൊപ്പം തമ്പിയെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അദ്ദേഹം തന്നെ ഈ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. അങ്ങനെ ഞങ്ങൾ അന്ന് മമ്മൂട്ടി കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാലാണ്. അങ്ങനെ അയാളെ കാണാൻ പോയി.

ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല. അതിന് മുൻപ് തന്നെ അയാൾ വിലയുള്ള താരമായിരുന്നു. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ മോഹൻലാൽ എന്ന പേരായിരുന്നു എല്ലാവരുടെയും മനസിൽ.

ഡെന്നിസ് പറഞ്ഞു കഥ പറയാൻ എത്തിയപ്പോൾ വേണ്ട കഥ കേൾക്കണ്ട. നിങ്ങളെ വിശ്വാസമാണ് എന്നായിരുന്നു മോഹൻലാലിന്റെ മറുപടിയെന്ന് ഡെന്നിസ് ഓർത്തെടുത്തു. ‘ ആ ഉറപ്പാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മുന്നോട്ടുപോകാൻ തമ്ബിക്ക് പ്രചോദനമായത്. സിനിമ പൂർത്തിയാകുമ്‌ബോഴേക്കും തമ്ബിയുടെ കാർ വരെ വിൽക്കേണ്ടി വന്നിരുന്നു.

പക്ഷേ അപ്പോഴും അയാൾ പതറാതെ നിന്നത് രാജാവിന്റെ മകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു’ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡെന്നിസ് ജോസഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

Advertisement