തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ രൂക്ഷവിമർശനം ഉയർത്തിയവർക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദൻ. സിനിമയിൽ നിന്നും ഇടവേളയെടുത്ത് ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോൾ.
ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്. തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നു.
വിമർശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എൻറെ സ്വകാര്യ ജീവിതത്തിൽ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിക്കുകയും ചെയ്യരുതെന്ന് മീര നന്ദൻ വ്യക്തമാക്കി.
ചില ആളുകൾ പറയുന്നപോലെ അത്ര ചെറിയതോ അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യൻ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താൻ. വസ്ത്രധാരണത്തിന്റെ പേരിൽ ഒരാളെ വിലയിരുത്തുന്നതിൽ അർത്ഥമില്ലെന്നും മീര നന്ദൻ വ്യക്തമാക്കി.