കുടുംബ സമേതം ക്ഷേത്ര ദർശനം നടത്തി സുരേഷ് ഗോപി, ചിത്രം പങ്കുവെച്ച് താരം; ഒരാൾ എവിടെ എന്ന് ആരാധകർ, വൈറൽ

196

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അതേ സമയം തങ്ങളുടെ പ്രിയ താരങ്ങളുടെ കുടുംബ സമേതം ഉള്ള ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

താരങ്ങൾ എല്ലാം സോഷ്യൽ മീഡിയകളിൽ ഏറെ സജീവം ആയതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ വളരെ പെട്ടെന്ന് ആണ് വൈറലാകുന്നത്. ഇത്തരത്തിൽ സുരേഷ്ഗോപി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.

Advertisements

ഭാര്യ രാധികയ്ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ എന്നിവർക്കുമൊപ്പം താരം പുഞ്ചിരി തൂകി നിൽക്കുന്ന ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. കുടംബസമേതം ക്ഷേത്രദർശനം നടത്തിയതിന് ശേഷം തിരുസന്നിധിയിൽ വെച്ചെടുത്ത ചിത്രമാണിത്. ചിത്രം വൈറലായതോടെ ആരാധകർ ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു.

ഇതിൽ ഒരാളെ കാണാനില്ലല്ലോ എന്നായിരുന്നു ആരാധകരുടെ പരാതി. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവ്നിയെയാണ് ആരാധകർ അന്വേഷിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ മകൾ ഭാഗ്യ ബിരുദം കരസ്ഥമാക്കിയതിന് പിന്നാലെയുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Also Read
എനിക്ക് തെറ്റ് പറ്റി മാപ്പാക്കണം; താൻ വഞ്ചിച്ച ഗർഭിണിയായ കാമുകിയോട് പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

ബ്രിട്ടീഷ് കൊളമ്പിയ കൊട്ടാരത്തിൽ നിന്നുമായിരുന്നു താരപുത്രി ബിരുദം കരസ്ഥമാക്കിയത്. തന്റെ പ്രിയപ്പെട്ടവർക്ക് ഒപ്പമുള്ള ചിത്രങ്ങളും ഭാഗ്യ പങ്കുവെച്ചിരുന്നു. എന്നാൽ അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ മലയാളികൾക്ക് സുപരിചിതനായി മാറി.

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയിൽ ഗോകുലും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്.

അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം. ഈ ചിത്രത്തിൽ സുരേഷ് ഗോപിക്ക് ഒപ്പം ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Also Read
ഒരാളെ ആദരിക്കുന്നത് കേരളത്തിലെ നമ്പൂതിരി മാത്രം; വന്നു കേറിയാലുടനെ എന്താ കഴിക്കാൻ വേണ്ടതെന്ന് ചോദിക്കുന്ന പതിവ് എല്ലാവർക്കുമില്ല: ബാബു നമ്പൂതിരി വിവാദത്തിൽ

Advertisement