ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും താൻ പൃഥ്വിരാജിനോട് മിണ്ടാറില്ലെന്ന് സ്വാസിക, കാരണവും വെളിപ്പെടുത്തി നടി

6011

വർഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയിലൂടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

തുടർന്ന് നിരവധി സിനിമകളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തു. സ്വാസികയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീരിയൽ സീതയാണ്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ച സ്വാസിക തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെടുകയും താരത്തിന്റെ മിക്ക സിനിമകളും ബ്ലോക്സ് ഓഫീസിൽ പരാജയമാവുകയും ചെയ്തിരുന്നു.

Advertisements

പിന്നീട് ദത്തുപുത്രി എന്ന സീരിയലിൽ അഭിനയിച്ച് ശ്രദ്ധനേടിയ സ്വാസികയ്ക്ക് സീരിയൽ ഒരു വലിയ ബ്രേക്കായി മാറുകയായിരുന്നു. അതിന് ശേഷം ചെയ്ത സീത എന്ന സീരിയലാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിലെ പ്രകടനം കൊണ്ട് താരത്തിന് സിനിമയിൽ മികച്ച വേഷങ്ങൾ കിട്ടുകയും ചെയ്തു.സ്വർണക്കടുവയാണ് അതിന് ശേഷം വന്ന ആദ്യ സിനിമ.

Also Read: ‘അച്ഛാ അമ്മ നമ്മളെ കൊല്ലുമോ’ എന്ന് മകൻ ചോദിച്ചു; അന്നാകെ ടെൻഷനും പേടിയും ആയിരുന്നു; ബിജു മേനോനോട് പൊട്ടിത്തെറിച്ചതിനെ കുറിച്ച് സംയുക്ത

കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയുടെ റോളാണ് ജനങ്ങൾക്കിയിൽ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും തന്റെ യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങൾ പങ്കിടാറുണ്ട്. സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയാണ് റെഡ് കാർപ്പറ്റ്. താരങ്ങൾ അതിഥിയായി എത്തുന്ന റെഡ് കാർപ്പറ്റിൽ രസകരമായ നിമിഷങ്ങൾ പലരും പങ്കുവെക്കാറുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ജനഗണമന എന്ന ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം സംവിധായകൻ ഡിജോ ജോസ് ആന്റണിയും നടി വിൻസി അലോഷ്യസും റെഡ് കാർപ്പറ്റിൽ അതിഥികളായി പങ്കെടുത്തിരുന്നു.
ജനഗണമനയുടെ വിശേഷങ്ങളും ഒപ്പം ചിത്രത്തിലെ നായകനും നിർമ്മാതാവുമായ പൃഥ്വിരാജിനെ കുറിച്ചും ഇവർ സംസാരിച്ചിരുന്നു.

ഒരു സംവിധായകൻ കൂടിയായ പൃഥ്വിരാജിന് ടെക്നിക്കലായുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടെന്ന് പറയുകയാണ് സംവിധായകൻ. പ്രത്യേകിച്ചും ബ്ലാസ്റ്റ് സീനുകളെ കുറിച്ചൊക്കെ നല്ല ധാരണ പൃഥ്വിരാജിന് ഉണ്ടായിരുന്നു. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും കുറച്ച് കൂടുതൽ അറിവ് പൃഥ്വിരാജിന് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് ഡിജോ ജോസ് ആന്റണി.

അതേ അഭിപ്രായം തന്നെയാണ് നടി സ്വാസികയ്ക്കും. മുൻപ് ഇരുവരും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സ്വാസിക പൃഥ്വിരാജിനെ കുറിച്ച് പറയുന്നത് ഇങ്ങനെ: എല്ലാ മേഖലയിലും നല്ല അറിവുള്ള ആളാണ് പൃഥ്വിരാജ്. അതുകൊണ്ട് എന്തുചോദിക്കാനും നമുക്ക് ഒരു പേടിവരും. ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും ഞാൻ മിണ്ടാൻ പോകാറില്ല.

Also Read:പഴശ്ശിരാജ സിനിമയിൽ കനിഹ ചെയ്ത വേഷം അഭിനയിക്കേണ്ടിയിരുന്നത് ഞാൻ ആയിരുന്നു പക്ഷേ സംഭവിച്ചത് ഇങ്ങനെ; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

എനിക്ക് വലിയ ടെൻഷനാണ് കാരണം നമ്മൾ വായ തുറന്നുകഴിഞ്ഞാൽ ഇങ്ങോട്ട് എന്തെങ്കിലും പറയും. അതെന്താ അങ്ങനെ ചോദിക്കുന്നത് എന്ന് തിരിച്ചു ചോദിക്കും. നമുക്ക് അത്ര വിവരമില്ലല്ലോ. അതുകൊണ്ട് ഒന്നും പറയാറില്ല. സ്വാസിക പറയുന്നു. തനിക്കും സ്വാസികയുടെ അതേ അഭിപ്രായമാണെന്ന് ജനഗണമനയിൽ ഒപ്പം അഭിനയിച്ച വിൻസി അലോഷ്യസും തുറന്നു സമ്മതിക്കുന്നു.

Advertisement