സിനിമാ സീരിയൽ രംഗത്ത് ഒരേപോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി വീണാ നായർ. മിനിസ്ക്രീൻ പരമ്പരകളിലൂടെ അഭിനയരംഗത്ത് എത്തിയ വീണാ നായർ പിന്നീട് സിനിമയിലേക്കും ചേക്കറുകയായിരുന്നു. ഇപ്പോൾ സിനിമാ രംഗത്തും സീരിയൽ രംഗത്തും ധാരാളം ആരാധകരുള്ള വീണാ നായർ അഭിനേത്രി എന്നതിൽ ഉപരി ഒരു മികച്ച നർത്തകി കൂടിയാണ്.
സിനിമയിലും ടെലിവിഷനിലും ഒരുപോലെ ആരാധകരെ കണ്ടെത്താൻ നടിക്ക് കഴിഞ്ഞിരുന്നു. മലയാളം ബിഗ് ബോസ് സീസൺ2 ലെ മികച്ച മത്സരാർഥി കൂടിയായിരുന്നു വീണ നായർ. ടാസ്ക്കിലും ഹൗസിനുള്ളിലും വീണ സജീവമായിരുന്നു. എന്നാൽ ഷോ നിർത്തി വയ്ക്കുന്നതിന് മുൻപ് തന്നെ വീണ ഹൗസിൽ നിന്ന് പുറത്തായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
ബിഗ്ബോസിൽ എത്തിയതോടെ വീണ നായരുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി മാറി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. ധൻവിൻ എന്ന ഒരു മകനുമുണ്ട് വീണാ നായർക്ക്.
അതേ സമയം കേരളത്തിന്റൈ മനസാക്ഷിയെ ഞെട്ടി വിസ്മയാ വിഷയത്തിൽ വീണാ നായർ പങ്കുവെച്ച പോസ്റ്റ് വൻ വിവാദമായിരുന്നു. വിവാഹസമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രങ്ങൾ കാണിച്ച് അവഹേളിക്കുന്ന കമന്റുകൾ വന്നതിനു പിന്നാലെ വീണാ നായർ പോസ്റ്റ് മുക്കിയിരുന്നു.
എന്നാൽ വീണാ നായർ പോസ്റ്റ് ഡിലീറ്റ് ചെയ്തതും വിവാദമായി മാറി. ഇപ്പോളിതാ അതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വീണാ നായർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും ഈ ലോകത്തോട് ഈ വിടപറഞ്ഞു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വർണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു.
അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്.
സ്വർണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നും വീണാ നായർ പറയുന്നു. അതേ സമയം വീണാ നായരുടെ ന്യായികരണ പോസ്റ്റിനടിയിലും ട്രോളുകൾ നിറയുകയാണ്.