സീതയുടെ കല്യാണിനു പ്രണയ സാക്ഷാത്കാരം, ഇഷയുടെ കൈപിടിച്ച് അനൂപ് കൃഷ്ണൻ; വിവാഹ നിശ്ചയ വീഡിയോയും ചിത്രങ്ങളും വൈറൽ

166

സീതാകല്യാണം എന്ന പരമ്പരയിൽ കല്യാൺ ആയെത്തി പ്രേക്ഷക പ്രീതി നേടിയ നടനാണ് അനൂപ് കൃഷ്ണൻ.
സ്‌ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായി തിളങ്ങിയിട്ടുണ്ട്. ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സീരിയൽ താരം കൂടിയായ അനൂപ് കൃഷ്ണൻ. തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ടും മറ്റുള്ളവരെ പിണക്കാതെയുള്ള പെരുമാറ്റങ്ങളിലൂടെയും പ്രക്ഷേകരുടെ ഹൃദയത്തിൽ പെട്ടെന്ന് തന്നെ ഇടം പിടിച്ച മത്സരാർത്ഥി കൂടിയായിരുന്നു അനൂപ്.

Advertisements

മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായ അനൂപ് തന്റെ പ്രണയ സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ്. തന്റെ പ്രണയിനിയെക്കുറിച്ച് അനൂപ് ബിഗ് ബോസ് ഷോയിൽ വെളിപ്പെടുത്തിയിരുന്നു. ഇഷ എന്നു വിളിക്കുന്ന ഡോക്ടർ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി.

കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുമായുള്ള വിവാഹവാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ താരം അറിയിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോയും താരം പങ്കുവച്ചു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.

ചടങ്ങുകളുടെ വീഡിയോയും അനൂപ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. കൊച്ചു കള്ളൻ എന്താ നാണം എന്നായിരുന്നു നടി റെബേക്ക സന്തോഷ് ആശംസ അറിയിച്ച് കൊണ്ട് പ്രതികരിച്ചത്

ഉമ നായർ, രമ്യ, തുടങ്ങിയവരും അനൂപിന് ആശംസ അറിയിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അതേസമം വിവാഹം എന്നാകുമെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും ബിഗ് ബോസ് ഗ്രാന്റ് ഫിനാലേയ്ക്ക് ശേഷമാകും ചടങ്ങുകൾ എന്നാണ് സൂചന.

ഇഷയെ കുറിച്ച് ബിഗ് ബോസിലൂടെയാണ് അനൂപ് വെളിപ്പെടുത്തിയത്. മോഹൻലാൽ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. കാമുകിയുടെ പേര് ഇഷ എന്ന് മാത്രമായിരുന്നു അന്ന് താരം വ്യക്തമാക്കിയത്.എന്നാൽ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല.

സുഹൃത്തായ ഷജിൽ കബീർ വരച്ച അനൂപും ഇഷയും നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയ സേവ് ദി ഡേറ്റ് വീഡിയോയിരുന്നു അനൂപ് പങ്കുവെച്ചത്. ഇതോടെ താരത്തിന്റെ വിവാഹമാണോയെന്നുള്ള ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തിയിരുന്നു.

Advertisement