അവാർഡ് പടമെന്ന് പറഞ്ഞാണ് എന്നെ വിളിച്ച് അഭിനയിപ്പിച്ചത്, പിന്നെ സംഭവിച്ചത് ഇങ്ങനെ: താൻ ഷക്കീലയുടെ കിന്നാരത്തുമ്പികളിൽ അഭിനയിച്ചതിനെ കുറിച്ച് സലീം കുമാർ

1147

മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി അവിട നിന്നും സിനിമലിലെത്തി മലലയാളികലെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.

ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ചപ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ.

Advertisements

അതേ സമയം ഒരുകാലത്ത് മലയാളത്തിൽ ട്രെൻഡായിരുന്നു മസാല ചിത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരിയായ നടിയാണ് ഷക്കീല. ഷക്കാല പ്രധാന കഥാപാത്രമായി എത്തി അന്ന് സൂപ്പർതാര ചിത്രങ്ങളെപോലും പരാജയപ്പെടുത്തി വമ്പൻ വിജയം ആയി മാറിയ ചിത്രമായിരുന്നു കിന്നാരത്തുമ്പികൾ. ഈ സിനിമയിൽ സലീം കുമാറും ഒരു വേഷത്തിൽ അഭിനയിച്ചിരുന്നു.

Also Read
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം, ജീവിതത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവച്ച് അർച്ചന കവി, ആശംസകളുമായി സഹ താരങ്ങളും ആരാധകരും

ഇപ്പോഴിതാ ആ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ച് സലീം കുമാർ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. നേരത്തെ കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ പരിപാടിയിൽ ആയിരുന്നു കിന്നാരത്തുമ്പിയിലെത്തിയ കഥ സലീം കുമാർ വിശദീകരിച്ചത്. ഇതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

കിന്നാരത്തുമ്പികൾ ആ രീതിയിൽ എടുക്കണമെന്ന് വിചാരിച്ച സിനിമയല്ല. ഷക്കീല ആദ്യമായി മലയാളത്തിൽ അഭിനയിച്ച പടമായിരുന്നു. എന്റെ ഒരു സുഹൃത്താണ് ഈ പടത്തിലേക്ക് വിളിക്കുന്നത്. എടാ ഒരു അവാർഡ് പടമുണ്ട്. നീ വന്ന് അഭിനയിക്കണം എന്ന് പറഞ്ഞു. മൂന്നാർ ഭാഗത്തായിരുന്നു ഷൂട്ട്. ഞാൻ ഒക്കെ പറഞ്ഞു.

ഷൂട്ട് ചെയ്യുമ്പോഴും എന്റെ ഭാഗത്ത് ഒന്നും അങ്ങനെയൊന്നുമില്ല. പടത്തിൽ യാതൊരുവിധ മോശം രംഗങ്ങളും ഒന്നുമില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പടത്തിലും അങ്ങനെയൊന്നുമില്ലായിരുന്നു. ഷൂട്ട് ഒക്കെ കഴിഞ്ഞ് ഈ സിനിമ പ്രദർശിപ്പിക്കാൻ ആയി അവർ ഒരുപാട് നടന്നു. സിനിമയുടെ സംവിധായകനും നിർമാതാവും ഒരു നല്ല സിനിമയാണ് പ്രതീക്ഷിച്ചത്.

എപ്പോഴാണ് പടം മോശമായത് എന്ന അവതാരകന്റെ ചോദ്യത്തിന് പടം ആരും എടുക്കാത്ത സാഹചര്യത്തി ലായിരുന്നു അത്തരമൊരു മാറ്റം ചിത്രത്തിൽ വരുത്തിയതെന്നായിരുന്നു സലീമിന്റെ മറുപടി. ഡബ്ബിംഗിന് ഞാൻ ചെല്ലുമ്പോഴാണ് എല്ലാവരും വല്ലാത്ത അവസ്ഥയിൽ നിൽക്കുകയാണ്. അപ്പോൾ പടത്തിന്റെ അണിയറ പ്രവർത്തകർ എന്നോട് പറഞ്ഞു സലീമേ. ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഒരാൾക്കും പടം വേണ്ട.

Also Read
ലോകത്തിലെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒന്നാണ് മമ്മൂട്ടി, അദ്ദേഹത്തിന്റെ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ, മമ്മൂട്ടി ശരിക്കും ഒരു രാജമാണിക്യം: അൽഫോൺസ് പുത്രൻ

എന്തെങ്കിലും ഇതിനകത്ത് ചേർക്കണം എന്ന്. ഞാൻ പറഞ്ഞു, അങ്ങനെയാണെങ്കിൽ ചേർത്തോളൂ. പക്ഷെ എന്ത് ചെയ്താലും നിങ്ങളെനിക്ക് ഒരു വാക്ക് തരണം, സിനിമയുടെ പോസ്റ്ററിൽ എന്റെ ഫോട്ടോ വെയ്ക്കരുത്. അവർ വാക്കുപാലിച്ചു. പോസ്റ്ററിൽ എന്റെ ഫോട്ടോ വെച്ചില്ലന്നം സലീം പറഞ്ഞു.

അതേ സമയം ഷക്കീലയുമായി ഒരുമിച്ച് അഭിനയിക്കുന്ന സീനുകളൊന്നും ഇല്ലായിരുന്നുവെന്നും സംവിധായകൻ പോലും അറിയാതെയാണ് ചിത്രത്തിൽ അത്തരം രംഗങ്ങൾ കൂട്ടിച്ചേർത്തതെന്നും സലീം കുമാർ വ്യക്തമാക്കുന്നു.

Advertisement