വീണ്ടും ഡിംപിൾ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം എപ്പോഴും ഇതുതന്നെ ആയിരിക്കും, വേദന അനുഭവിച്ചതും അത് സഹിക്കുന്നതും ഞാനാണ്; പൊട്ടിത്തെറിച്ച് മേഘ്‌ന വിൻസെന്റ്

54

മിനിസ്ര്ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന വിൻസെന്റ്. ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രമായി എത്തിയാണ് താരം ആരാധകരുടെ മനം കവർന്നത്.
അതേ സമയം മേഘ്ന വിൻസെന്റിനെ കുറിച്ചും മുൻ ഭർത്താവ് ഡോൺ ടോണിയെ കുറിച്ചുമുള്ള വാർത്തകൾ എപ്പോഴും വൈറലാണ്. നടി ഡിംപിളിന്റെ സഹോദരനാണ് ഡോൺ ടോണി. ഇരുവരുടെയും വിവാഹം വലിയ ആഘോഷമായിരുന്നു. അധികം വൈകാതെ ഇരുവരും വേർപിരിയുകയും ചെയ്തു. അതിന്റെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല.

ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിൾ റോസും ഇത്തരം ചോദ്യങ്ങളെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം മേഘ്ന യൂട്യൂബിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി കൊടുത്തപ്പോൾ കൂടുതൽ പേരും ദാമ്പത്യ ജീവിതത്തെ കുറിച്ച് ചോദിച്ചാണ് എത്തിയത്. മുൻഭർത്താവിന്റെയും കുടുംബക്കാരുടെയും പേരുകൾ പറയാനോ, മറ്റ് പ്രശ്നങ്ങൾ പറയാനോ നടി തയ്യാറായില്ല.

Advertisements

ഇതോടെ വ്യാപക വിമർശനങ്ങളും ഉയർന്ന് വന്നു. ഇപ്പോഴിതാ വീണ്ടും വിമർശകരുടെ വായടപ്പിച്ചുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്ന. ഞാൻ അവസാനം നൽകിയ ചോദ്യോത്തര പംക്തിയിൽ എന്താ ഇങ്ങനെത്തെ ഉത്തരമെന്ന് പലരും ചോദിച്ചത് കണ്ടു. എന്റെ ഉത്തരം അതാണ് എന്നോട് അല്ലെ ചോദ്യങ്ങൾ ചോദിച്ചത് അപ്പോൾ അതിനു ഉത്തരം നൽകേണ്ടത് ഞാൻ അല്ലേ. ചിലപ്പോൾ ചിലർ ഉദ്ദേശിച്ച മറുപടി അതായിരിക്കില്ല.

ഞാൻ നിങ്ങളെ വേണം എന്ന് വിചാരിച്ച് ആരെയും കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല. നിങ്ങൾ എന്താണോ എന്നോട് ചോദിക്കുന്നത് അതിനു എന്റെ മനസ്സിലുള്ള ഉത്തരം ആണ് ഞാൻ പറഞ്ഞത്. കാരണം ഞാൻ ലൈഫിൽ കുറച്ചു ആൾക്കാരെ, കുറച്ചു ഓർമ്മകൾ, പേരുകൾ, എന്നിവ മായിച്ചു കളഞ്ഞതാണ്. വീണ്ടും അത് ഓർത്തു വിഷമിക്കേണ്ട എന്ന് കരുതിയാണ് എന്റെ ജീവിതത്തിൽ നിന്നും അത്തരം കാര്യങ്ങൾ മായ്ച്ചു കളഞ്ഞത്.

അതുകൊണ്ട് ഇനി അത് കേൾക്കുമ്പോൾ എങ്ങനെയാകണം എന്നത് എന്റെ മനസിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അപ്പോൾ അത് അനുസരിച്ചല്ലേ എനിക്ക് സംസാരിക്കാൻ കഴിയൂ. കാരണം വേദന അനുഭവിച്ചതും ഞാനാണ്. അത് സഹിക്കുന്നതും ഞാനാണ്. ഇപ്പോൾ തന്നെ ഞാൻ സംസാരിക്കുമ്പോൾ കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ഉണ്ടാകുമല്ലോ, അങ്ങനെയുള്ള ഓർമ്മകൾ, പേരുകൾ എന്നിവ കേൾക്കുമ്പോൾ മൈൻഡ് ആക്കാതെ ഇരിക്കുമോ അതോ വിശദീകരണം നൽകാൻ ഇരിക്കുമോ?നിങ്ങൾക്ക് മനസിലാകുമെന്ന് ഞാൻ കരുതുന്നു.

ഇനി അങ്ങോട്ട് ഈ പേരുകൾ കേൾക്കുമ്പോൾ ഇനി ഡിംപിൾ എന്ന് പറഞ്ഞാൽ എനിക്ക് അത് മുഖത്തുള്ള ഈ ഡിംപിൾ മാത്രമേ ഓർമ വരികയുള്ളു. ഇപ്പോൾ അതെന്റെ അടുത്ത് ചോദിച്ചാലും ഉത്തരം അങ്ങനെ ആയിരിക്കും. അത് ഒരു കമന്റിലൂടെയെയോ, ഉത്തരത്തിലൂടെയോ ഒരാളുടെ സ്വഭാവം അല്ലെങ്കിൽ ഞാൻ അനുഭവിച്ച വേദന നിർവ്വചിക്കാൻ കഴിയുമോ എന്ന് എനിക്ക് അറിയില്ല. അങ്ങനെ ആർക്കെങ്കിലും സാധിക്കുമോ.

ഒരു വീഡിയോ കണ്ടിട്ടൊന്നുമല്ല, നേരിട്ട് അനുഭവിച്ചവർക്ക് മാത്രമേ അത് അറിയൂ. വീണ്ടും ഞാൻ പറയുന്നു. ഡിംപിൾ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം എപ്പോഴും ഇത് തന്നെ ആയിരിക്കും. ഈ ഡിംപിളിനെ ഞാൻ സ്നേഹിക്കുന്നു. ഞാൻ സെലിബ്രിറ്റി ആർട്ടിസ്റ്റ്, അതൊക്കെ വിട്ടേക്കൂ. കാരണം അതൊന്നും ഒന്നും അല്ല. അതിലും താഴെ ഞാൻ ഒരു പെൺകുട്ടിയാണ്. എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു കുട്ടിയാണ്.

പെൺകുട്ടി എന്ന് വേണ്ട ഞാൻ ഒരു മനുഷ്യൻ ആണ്. ഒരു മനുഷ്യനുള്ള എല്ലാ വികാരങ്ങളും എനിക്കും ഉണ്ട്. ഓരോരുത്തരുടെ ജീവിതത്തിലും അനുഭവിച്ച വഴിയിലൂടെ പോയാൽ അല്ലേ മനസിലാകൂ. അല്ലാതെ അവരുടെ പേരുകൾ പറയേണ്ട കാര്യം ഇല്ല. കാരണം ആ പേരുകൾ പറയുന്നത് തന്നെ എനിക്ക് ഇഷ്ടമില്ല. കുറച്ചൊന്ന് ആലോചിച്ചാൽ മനസിലാകും ഞാൻ ആരുടെയും കമന്റ് ബോക്സിൽ പോയിട്ട് നിങ്ങൾ ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് പറയുകയോ, അല്ലെങ്കിൽ ഒരു ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പറയാൻ ഉള്ളതൊക്കെ പറഞ്ഞിട്ട് അത് ഡിലീറ്റ് ചെയ്തു പോവുകയോ ചെയ്യുന്നില്ല.

പിന്നെ അതിനെ കുറിച്ച് ചോദിക്കുമ്പോൾ ഞാൻ ഒന്നും അറിഞ്ഞിട്ടില്ലേ രാമനാരായാണ എന്ന് പറയുകയോ ചെയ്യില്ല. ഞാൻ ആരെ പറ്റിയും നല്ലതും പറയാൻ പോകാറില്ല, മോശവും പറയാൻ പോകാറില്ല. കാരണം വേദന അനുഭവിച്ചത് ഞാനാണ്. സത്യമായിട്ടും ഞാൻ പെയിൻ അനുഭവിച്ചിട്ടുണ്ട്. അത് നിങ്ങളെ ഞാൻ കുറ്റം പറയുന്നില്ല. കാരണം നിങ്ങൾക്ക് കാണുന്നത് അല്ലെ മനസിലാകൂ.

നമ്മുടെ മുൻപിൽ ഒരു പ്രതിമ ഉണ്ടെന്നു വിചാരിക്കുക. അതിന്റെ മുൻപിൽ ഉള്ളത് അല്ലെ നമ്മൾ കാണുന്നത്. ആ സൈഡിൽ നിന്നും നോക്കുന്നവർക്ക് അത് കാണും, മറ്റേ സൈഡിൽ നോക്കുന്നവർക്ക് ആ സൈഡ് മാത്രമാണ് മനസിലാവുക. എന്നാൽ മുൻപിൽ നിന്നും അറിഞ്ഞവർക്കേ അതിന്റെ യഥാർത്ഥ രൂപം എന്താണ് എന്ന് മനസിലാകൂ. പക്ഷേ വേദന അറിഞ്ഞത് ഞാനാണ്. ഞാൻ ആണ് അനുഭവിച്ചത്.

ചില കമ്റ്റുകളിൽ ചില പേരുകൾ ഒക്കെ കാണുമ്പൊൾ എല്ലാവർക്കും ഉള്ള പോലെ എനിക്കും വേദനയുണ്ട്. ഞാൻ എവിടെയും ഇതേപോലെ പോയി ഒരു കാര്യവും പറഞ്ഞിട്ടില്ല. ഇപ്പോഴും എന്റെ അപേക്ഷയാണ്, കഴിഞ്ഞകാലം ഞാൻ മറന്നതാണ്. വീണ്ടും അത് ചോദിച്ചു വരരുത്. ഞാൻ പലതും മറന്നതാണ്. എന്റെ മനസ്സിൽ അതൊന്നും ഇല്ല. എന്റെ സഹോദരി സഹോദരന്മാരായി കണ്ട് ചോദിക്കുകയാണ്.

എന്റെ പൂർവ്വകാലം ചോദിച്ച് നിങ്ങൾ എന്നെ വിഷമിപ്പിക്കരുത്. മറ്റാരുടെയും അടുത്തും എന്നെ കുറിച്ച് പോയി ചോദിക്കരുത്. ഇതൊന്നും ആറ്റിട്യൂട് ആയിട്ടാണ് നിങ്ങൾ കാണുന്നതെങ്കിൽ കുഴപ്പമില്ല. ഇത് ഞാൻ സ്വയം ബഹുമാനിക്കുന്നത് കൊണ്ടാണെന്നും മേഘ്ന പറയുന്നു.

Advertisement