സൗഭാഗ്യ ഗർഭിണിയാണ്, റിസ്‌ക്കെടുക്കേണ്ടെന്ന് ചേച്ചി നിർബന്ധിച്ചു, ഞങ്ങൾ വീട്ടിൽ നിന്ന് മാറുകയായിരുന്നു: അർജുൻ

129

സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും മലയാളി സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. ഇരുവരും ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമായി സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു. അതേ സമയം അടുത്തിടെ അർജുൻ മിനിസ്‌ക്രീൻ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു.

ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹം ചക്കപ്പഴത്തിൽ നിന്നും പിൻമാറിയിരുന്നു. താൻ നടത്തുന്ന ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടിയാണ് ഈ പരമ്പരയിൽ പിന്മാറിയതെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

Advertisements

നടിയും നർത്തകിയുമായ താര കല്യാണിന്റെയും, നടൻ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയുടെ പാത പിന്തുടർന്ന് സൗഭാഗ്യ സിനിയിൽ എത്തുമെന്ന് ആരാധകർ കരുതിയെങ്കിലും താൻ സിനിമയിലേക്ക് ഇല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ ശിഷ്യനും ഡാൻസറും ആയിരുന്ന അർജുൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്.

ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് അർജുൻ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും ഇരുവരും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ അർജുന്റെ കുടുംബത്തിൽ വലിയൊരു ദുരന്തം സംഭവിച്ചിരുന്നു. അപ്രതീക്ഷിതമായി അർജുന്റെ അച്ഛനും ചേട്ടത്തിയമ്മയും ഈ ലോകത്ത് നിന്നും യാത്രയായതിന്റെ ഞെട്ടലിൽ നിന്നും അർജുനും കുടുംബവും മോചിതരായിട്ടില്ല.

അർജുന്റെ കുടുംബത്തിലെ ദുഖവാർത്ത പങ്കുവെച്ച് സൗഭാഗ്യയായിരുന്നു ആദ്യമെത്തിയത്. ചേട്ടന്റെ ഭാര്യ ഞങ്ങളുടെ ചേച്ചിക്കായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷമായാണ് അച്ഛനും അസുഖം വന്നത്. അച്ഛൻ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു.

അവസാന ദിവസവും താൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും അർജുൻ പറയുന്നു. ചേച്ചിക്ക് ആദ്യം പനണിയായിരുന്നു പക്ഷെ കോവിഡിന്റെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. പക്ഷെ എന്നിട്ടും ഞങ്ങൾ ടെസ്റ്റ് ചെയ്തപ്പോൾ അമ്മയും ചേച്ചിയും പോസിറ്റീവായിരുന്നു. പിന്നീട് ചേട്ടന്റെ മകനും അസുഖം സ്ഥിരീകരിക്കുക ആയിരുന്നു. അതോടെയായിരുന്നു ചേച്ചിക്ക് വിഷമതകൾ അനുഭവപ്പെട്ടത്.

2ാമത്തെ ദിവസം ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 4ാമത്തെ ദിവസമായിരുന്നു ചേച്ചി പോയത്. തൈറോയ്ഡ് ഉണ്ടെന്നല്ലാതെ വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല ചേച്ചിക്ക്. കുടുംബത്തെ ആകെ ഉലച്ചുകളഞ്ഞ വിയോഗമായിരുന്നു അത്. പിന്നീട് പപ്പയും ചേട്ടനും പോസിറ്റീവായിരുന്നു. അച്ഛന് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. നടന്നായിരുന്നു അദ്ദേഹം ആംബുലൻസിലേക്ക് കയറിയത്.

21 ദിവസം ആശുപത്രിയിൽ കഴിഞ്ഞിട്ടാാണ് പപ്പ പോയത്. ചേച്ചി പോയി ഒരു മാസമാവുന്നതിനിടയിലാണ് പപ്പയും പോയതെന്നും അർജുൻ പറയുന്നു. പിന്നെ സൗഭാഗ്യ ഗർഭിണിയാണ്. ചേച്ചിയും ചേട്ടനും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് അതുകൊണ്ട് തന്നെ അവരിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുയത് മുതൽ സൗഭാഗ്യ ഗർഭിണിയായതുകൊണ്ടും ഞങ്ങൾ വീട്ടിൽ നിന്ന് മാറുകയായിരുന്നു.

റിസ്‌ക്കെടുക്കേണ്ടെന്ന് പറഞ്ഞ് മാറാൻ നിർബന്ധിച്ചത് ചേച്ചിയായിരുന്നു. ഞാനും ചേട്ടനും തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. അമ്മക്ക് ഡയബറ്റിക്കായിരുന്നതിനാൽ ആരോഗ്യപരമായി ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചേച്ചി വന്നതുമുതൽ എല്ലാ കാര്യങ്ങളം നോക്കി കണ്ട് ചെയ്യുന്നത് ചേച്ചി ആയിരുന്നു.

അമ്മയുടെ സ്ഥാനത്ത് നിന്ന് ചേച്ചി എന്റെ കാര്യങ്ങളും നോക്കിയിരുന്നു, സൗഭാഗ്യയേയും വലിയ കാര്യമായിരുന്നു. ചേച്ചിയുടേയും പപ്പയുടേയും ഓർമ്മകളായി വീട് വലിയൊരു വേദനയാണ്. ഇപ്പോൾ എല്ലാവരേയും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും അർജുൻ വ്യക്തമാക്കുന്നു.

Advertisement