മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കിയ പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നടി മൈഥിലി. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച കഴിവുകളുള്ള നടിയെന്ന് തെളിയിച്ചെങ്കിലും വിവാദകോളങ്ങളിൽ ആയിരുന്നു പിന്നീട് മൈഥിലിയെ സ്ഥിരമായി കണ്ടത്.
താരത്തിന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും താരം ജനിച്ചതും വളർന്നതും ദുബായിയിലാണ്.
പ്ലസ്ടു കഴിഞ്ഞതോടെ ബാംഗ്ലൂരിൽ പഠിക്കാൻ പോയി. ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയത് അവിടെ നിന്നാണ്. ഇതിനിടെ കൂട്ടുകാരികൾ പലരും വിവാഹിതരായതും കുട്ടികൾ ആയതും താരത്തെ വിഷമിപ്പിച്ചു. കൂട്ടുകാരികളുടെ മക്കളെ കാണാൻ പോയാൽ കൊള്ളാമെന്നൊക്കെ വീട്ടുകാരോട് പറഞ്ഞു.
അങ്ങനെയെങ്കിലും തന്റെ വിവാഹം നടക്കട്ടെ എന്ന് കരുതി. എന്നാൽ കൂട്ടുകാരികളുടെ വീട്ടിൽ ചെന്നപ്പോൾ വിവാഹമായില്ലേ എന്താ നടക്കാത്തത് അങ്ങനെ നൂറ് ചോദ്യങ്ങൾ ഉണ്ടായി. അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് വീട്ടുകാർ നല്ല ഒരു ബന്ധം കൊണ്ടുവന്നത്.
പക്ഷെ ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതോടെ വീട്ടുകാർ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്ല്യാണം തത്കാലം വേണ്ടെന്നു വെച്ചു. മാണിക്ക്യം ശ്രദ്ധിക്കപ്പെട്ടതോടെ മാണിക്യം മൈഥിലി ആയി.
മലയാളത്തിൽ തുടരെ തുടരെ അവസരങ്ങൾ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വർണ്ണക്കടത്തു കേസ് ഉൾപ്പെടെയുള്ള പല വിവാദങ്ങളിലും പെട്ടു. അത്യാവശ്യം ചീത്തപ്പേരുമായി. എങ്കിലും താരം പ്രൊഫഷനിൽ തന്നെ ഉറച്ചു നിന്നു. അതിനിടെ മലയാളത്തിൽ പുതിയ പുതിയ നടിമാർ വന്നതോടെ സിനിമകൾ കുറഞ്ഞു.
ടിവി ചന്ദ്രന്റെ ഉൾപ്പെടെ ഓഫ്ബീറ്റ് സിനിമകളിൽ അഭിനയിച്ചു. അസിസ്റ്റന്റ് ഡയറക്ടറുമായി. പ്രണയ കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ പക്ഷെ, വിശ്വാസവഞ്ചന കാട്ടി.
ഇരുവരും ഒത്തുള്ള സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ പകർത്തിയത് സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്തുവിട്ടു ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹസ്വപ്നങ്ങൾ അസ്തമിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്.