അങ്ങനെ ഇരിക്കുന്നവരെ കാണുമ്പോൾ എനിക്ക് കോംപ്ലക്‌സ് അടിക്കും: സൗന്ദര്യത്തെ കുറിച്ച് ചിപ്പി

196

1993ൽ പുറത്തിറങ്ങിയ പാഥേയം എന്ന ഭരതൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരസുന്ദരിയാണ് നവടി ചിപ്പി. പാഥേയത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ എന്ന കഥാപാത്രമായിട്ടാണ് ചിപ്പി മലയാളികൾക്ക് മുന്നിലെത്തിയത്.

പിന്നീട് നായികയായും സഹനടിയായും മലയാള സിനിമയിൽ ഏറെ തിളങ്ങിയചിപ്പി നിർമ്മാതാവ് രഞ്ജിത്തിനെ ആണ് വിവാഹം കഴിച്ചത്. ഇവരുടെ പത്തൊമ്പതാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം.

Advertisements

വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹമെങ്കിലും മാതൃകാ ദമ്പതികളായിട്ടാണ് ഇവർ ജീവിതം തുടരുന്നത്. അവന്തിക എന്നാണ് ഏക മകളുടെ പേര്. ഇപ്പോളിതാ സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ചിപ്പി.

കുറച്ചൊക്കെ എക്‌സസൈസ് ചെയ്യും പുറത്തേക്കിറങ്ങി നടക്കുമ്പോൾ നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിൻ ചെയ്യുന്നവരെക്കാണുമ്പോൾ കോംപ്ലക്‌സ് അടിക്കും. എങ്ങനെയാണ് അവരിങ്ങനെ ശരീരം നിലനിർത്തുന്നതെന്ന് ആലോചിച്ച് പോകും. എവിടെയെങ്കിലും പോയി വന്നാൽ പിന്നെ ആരെങ്കിലും മെലിഞ്ഞു എന്ന് പറയുന്നതുവരെ എക്‌സൈസ് തകർക്കും.

ടിവിയിൽ എപ്പോഴും ആളുകൾ കാണുന്നതുകൊണ്ട് മെലിഞ്ഞാലും വണ്ണം വെച്ചാലും പ്രേക്ഷകർക്ക് അറിയാം. മലയാളത്തിലെ ഹിറ്റ് സീരിയലുകളിലൊന്നായ വാനമ്പാടി നിർമ്മിച്ചിരിക്കുന്നത് ചിപ്പി രഞ്ജിത്താണ്.

മേക്കപ്പ് മാൻ, ഇടുക്കി ഗോൾഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകൾ രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത്ത് ആയിരുന്നു നിർമ്മിച്ചത്. ഈ ലോക്ക് ഡൗൺ കാലത്ത് ഇവർ സഹപ്രവർത്തകർക്ക് സഹായവുമായെത്തിയിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്ഡോർ യൂണിറ്റിലെ എല്ലാ തൊഴിലാളികൾക്കും 5000 രൂപ വീതം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുത്താണ് രഞ്ജിത്ത് ഞെട്ടിച്ചത്.

Advertisement