കല്യാണ വീടുകളിൽ പാടിക്കിട്ടുന്ന 500 രൂപ കൈയ്യിൽ കൊടുക്കുമ്പോൾ അമ്മയുടെ ആ കണ്ണുകൾ തിളങ്ങും; പഴയകാല കഷ്ടപ്പാടുകളെ കുറിച്ച് മെറീന മൈക്കിൾ പറഞ്ഞത്

399

വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശിയായ മെറീന സിനിമയിൽ എത്തുന്നതിന് മുൻപ് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലൂടെയാണ് കടന്നു പോയത്.

മുമ്പ് ഒരിക്കൽ ജോഷ് ടോക്കിലൂടെ മെറീന പങ്കുവച്ച പഴയ കാല ഓർമ്മകൾ എവിടെ നിന്ന് തുടങ്ങുന്നു എന്നതല്ല, എത്ര ഉയരങ്ങളിലേക്ക് എത്തുന്നു എന്നതാണ് നമ്മെ പഠിപ്പിക്കുന്നത്. പതിനഞ്ചു വയസ്സ് മുതൽ ഓർക്കസ്ട്രയിൽ പാടാൻ തുടങ്ങി. കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളിൽ കൊടുക്കുമ്പോൾ കടുത്ത ദാരിദ്ര്യാവസ്ഥയിൽ തിളങ്ങുന്ന ആ കണ്ണുകൾ എനിക്ക് പ്രചോദനമായെന്ന് താരം ജോഷ് ടോക്കിലൂടെ പറയുന്നു.

Advertisements

Also Read
എനിക്ക് കിട്ടിയ എന്റെ വല്യേട്ടനാണ് അദ്ദേഹം: സുരേഷ് ഗോപിയെ കുറിച്ച് പാർവതി ജയറാം പറഞ്ഞത് കേട്ടോ

ഞാൻ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാൻ മഹത്തായി കരുതുന്ന കാര്യം. പ്രവർത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാർത്ഥമായിരിക്കുക എന്നതാണ് താൻ ജീവിതത്തിൽ പുലർത്തുന്ന പ്രധാനശൈലി.

ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കിയെന്നും മെറീന പറഞ്ഞു. ഓർക്കുട്ടിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിൽ നിന്നാണ് താരത്തിന് മോഡലിംഗ് രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഇപ്പോൾ പതിനെട്ടു സിനിമകൾ പൂർത്തിയാക്കുന്നു.

ഒരുപാട് നേട്ടങ്ങൾ ഒന്നും ഇല്ല, പക്ഷെ, ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാൻ, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാൻ, അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങാനുള്ള കെൽപ് തനിക്കിപ്പോഴുണ്ടെന്ന് മെറിന പറയുന്നു.

Also Read
എന്റെ ശരീരത്തോട് ആയിരുന്നു പലർക്കും പ്രണയം, പലരും അത് ഉപയോഗപ്പെടുത്തിയ ശേഷം എന്നെ വഞ്ചിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

Advertisement