തിരുവല്ലക്കാരിയായ ഡയാന എന്ന നയൻതാര തെന്നിന്ത്യൻ സിനിമാ ലോകത്ത് ലേഡി സൂപ്പർ സ്റ്റാറായി വാഴുന്ന നടിയാണ്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ താരമാണ് നയൻസ്.
കോമേഴ്ഷ്യൽ സിനിമകൾ പോലെ തന്നെ നായികാ പ്രാധാന്യമുള്ള സിനിമകളും സൂപ്പർ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യൻ സിനിമാരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. അടുത്തിടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവയെ താരം വിവാഹം കഴിച്ചിരുന്നു.
വർഷങ്ങൾ നീണ്ട പ്രണയത്തിനും ലിവിംഗ് ടുഗെദറിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളും പിറന്നിരുന്നു. അതേ സമയം വിഘ്നേഷുമായി പ്രണയത്തിൽ ആകുന്നതിന് മുമ്പ് നയൻസിന് മറ്റു ചില പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ അതെല്ലാം താരം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. മുമ്പ് ഒരിക്കൽ തന്റെ പ്രണയ പരാജയങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നയൻതാര രംഗത്ത് എത്തിയിരുന്നു. നേരത്തെ ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നയൻ താര തുറന്ന് പറച്ചിൽ നടത്തിയത്.
വിശ്വാസം എന്നൊന്നില്ലെങ്കിൽ അവിടെ പിന്നെ പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയവർക്കൊപ്പം ജീവിക്കുന്നതിലും ഭേദം ഒറ്റയ്ക്ക് നിൽക്കുകയാണെന്ന തോന്നലിലാണ് ഞാൻ ആ പ്രണയബന്ധങ്ങൾ ഉപേക്ഷിച്ചത്. വേർപിരിയൽ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളിൽ നിന്നൊക്കെ കര കയറാൻ എന്നെ സഹായിച്ചത് എന്ന് താരം പറയുന്നു.
തമിഴിൽ നടനും സംവിധായകനും ഡാൻസറുമായ പ്രഭുദേവയുമായി ഉണ്ടായിരുന്ന പ്രണയം വിവാഹത്തിലേക്ക് വരെ നീങ്ങിയെങ്കിലും അതിനു മുന്നേ ഇരുവരും ബന്ധം അവസാനിപ്പിച്ചു. നയൻതാര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്ത് നടൻ സിമ്പുവുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നീട് അതും അവസാനിച്ചു.
ഇപ്പോൾ സംവിധായകൻ വിഘ്നേശ് ശിവനുമായി നീണ്ട വർഷത്തെ പ്രണയത്തിന് ഒടുവാലാണ് താരം വിവാഹിതയായത്. വിഘ്നേശ് സംവിധാനം ചെയ്ത നാനും റൌഡി താൻ എന്ന ചിത്രത്തിൽ നയൻതാര അഭിനയിച്ചപ്പോൾ തുടങ്ങിയ ഇവരുടെ സൗഹൃദമാണ് പ്രണയത്തിലും വിവാഹത്തിലും കലാശിച്ചത്.
അതേ സമയം അടുത്തിടെ നയൻതാരക്ക് എതിരെ ശാപവാക്കുകളും ആയി പ്രഭുദേവയുടെ മുൻ ഭാര്യ റംലത്ത് രംഗത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനെ ബ്ലാക്ക് മാജിക്കിലൂടെ അടിച്ചുമാറ്റിയ വൃത്തികെട്ട സ്ത്രീയാണ് നയൻതാര എന്നായിരുന്നു റംലത്തിന്റെ ആരോപണം.
1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം കഴിച്ചത്. ഇവർക്ക് 2 കുട്ടികളുണ്ട്. നയൻതാരയുമായി അടുപ്പത്തിലായപ്പോഴായിരുന്നു പ്രഭുദേവ റംലത്തുമായുള്ള ബന്ധം വേർപിരിഞ്ഞത്.