സുചിത്രയ്ക്കും അഖിലിനും കല്യാണം, പൊരുത്തം നോക്കി ലക്ഷ്മി പ്രിയ, ചർച്ചയായി സുചിത്ര അഖിൽ പ്രണയം

2871

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ 4. ഹിന്ദിയിൽ ആരംഭിച്ച ഷോ 2018ലാണ് മലയാളത്തിൽ തുടങ്ങിയത്. ഇത് വൻ വിജയമായിരുന്നു.

തരികിട സാബു എന്നറിയപ്പെടുന്ന സാബു മോൻ അബ്ദുസമദ് ആയിരുന്നു മലയാളം ആദ്യ സീസണിലെ വിജയി. നിലവിൽ നാലാം ഭാഗമാണ് മലയാളത്തിൽ നടക്കുന്നത്. മാർച്ച് 27 ന് പതിനേഴ് പേരുമായിട്ടാണ് മത്സരം തുടുങ്ങുന്നത്. തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യ നേടിയെടുക്കാൻ ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

ഇപ്പോൾ ഒമ്പതാം വാരത്തിലേയ്ക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയാവുന്ന പേരുകളാണ് അഖിലിന്റേയും സുചിത്രയുടേയും. ഈ അടുത്ത കാലത്താണ് ഇരുവരും സുഹൃത്തുക്കളാവുന്നത്. ഇപ്പോൾ എപ്പോഴും ഒന്നിച്ചാണ്.

Also Read
മൗനരാഗത്തിൽ നിന്നും കല്യാണി പിന്മാറുന്നു? പുതിയ വെളിപ്പെടുത്തലുമായി ഐശ്വര്യ റംസായി, ആശങ്കയിൽ ആരാധകർ

അടുത്ത സുഹൃത്തുക്കളാണെന്ന് പറയുമ്പോഴും ഇവരുടെ പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള സംസാരം ഹൗസിനുളളിൽ സജീവമാണ്. ഇവർ അറിഞ്ഞോ അറിയാതേയോ അതിനായുള്ള കാരണവും ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഇപ്പോഴിതാ ഇരുവരേയും കെട്ടിക്കാൻ വേണ്ടി നോക്കുകയാണ് ബിഗ് ബോസ് അംഗങ്ങൾ. ലക്ഷ്മി പ്രിയയാണ് ഇവരുടെ വിവാഹത്തെ കുറിച്ച് പറയുന്നത്.

അഖിലും സുചിത്രയും കല്യാണം കഴിച്ചാൽ അടിപൊളിയായിരിക്കും എന്നാണ് ലക്ഷ്മി പ്രിയയുടെ കണ്ടെത്തൽ. ഇവരുടെ നക്ഷത്രങ്ങൾ തമ്മിലുള്ള പെരുത്തവും നോക്കുന്നുണ്ട്. ഒന്നും അറിയാത്ത ഭാവത്തിൽ എന്തിനാണ് ഇത് കൂട്ടുന്നതെന്ന് അഖിൽ ചോദിക്കുന്നു.

എന്നാൽ ഇതൊക്കെ കേട്ട് മൗനം പാലിച്ചിരിക്കുകയാണ് സുചിത്ര. ഹൗസ് അംഗങ്ങളുടെ ഇടയിൽ സുചിത്ര അഖിൽ പ്രണയം നല്ല ചർച്ചയാവുന്നുണ്ട്. ഇതിൽ അസ്വസ്ഥയാണ് സുചിത്ര. വീട്ടിനുള്ളിലെ ടോക്കിനെ കുറിച്ചുള്ള ആധി. ഇത് അഖിലിനോട് പറഞ്ഞിരുന്നു. ദിൽഷയേയും റോബിനേയു പോലെയാണോ തങ്ങളുടെ പെരുമാറ്റമെന്നാണ് സുചിത്ര ചോദിച്ചത്.

എന്നാൽ അങ്ങനെയല്ലെന്ന് പറഞ്ഞ് അഖിൽ സമാധാനപ്പെടുത്തി. എന്നാൽ ഇവരുടെ പെരുമാറ്റവും രീതികളും വലിയ സംശയമാണ് സൃഷ്ടിക്കുന്നത്. ഈ ആഴ്ചത്തെ എവിക്ഷനിൻ സുചിത്രയും അഖിലുമില്ല. എട്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായിരുന്നു അഖിൽ. അങ്ങനെയാണ് എവിക്ഷനിൽ നിന്ന് രക്ഷപ്പെട്ടത്. സുചിത്രയെ ഇത്തവണയും ആരും നോമിനേറ്റ് ചെയ്തിട്ടില്ല.

Also Read
ഞാൻ വായുവിൽ നോക്കിയല്ല ചുംബിക്കുന്നത്, ചുംബിക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വിമർശിക്കപ്പെടുന്നത്: തുറന്നടിച്ച് ദുർഗാ കൃഷ്ണ

ഡോക്ടർ, ദിൽഷ, ബ്ലെസ്ലി, വിനയ്, ലക്ഷ്മിപ്രിയ, ധന്യ, അപർണ്ണ എന്നിവരാണ് ഇത്തവണത്തെ എവിക്ഷനിൽ ഉള്ളത്. ഇതിൽ ബ്ലെസ്ലി സേവായിട്ടുണ്ട്. ഒന്നോ ഒന്നിലധികം പേരോ ഇന്ന് പുറത്ത് പോകും. നിലവിൽ 13 പേരാണ് ഹൗസിലുള്ളത്. മികച്ച പ്രകടനമാണ് ഇവരെല്ലാരും കാഴ്ച വയക്കുന്നത്.

ആര് പോയാലും പ്രേക്ഷകർക്ക് ഏറെ നിരാശയാവും. 100 ദിവസം ഹൗസിൽ നിൽക്കുക എന്ന ലക്ഷ്യത്തോടെ ആണ് പതിമൂന്ന് പേരും വീട്ടിൽ നിൽക്കുന്നത്. കഴിഞ്ഞ ദിവസം അഖിലിനോട് തന്റെ സ്വഭാവത്തിലെ പോരായ്മയെ കുറിച്ച് സുചിത്ര ചോദിച്ചിരുന്നു.

പിടിവാശി എന്നാണ് അഖിൽ ആദ്യം പറഞ്ഞത്. അടുപ്പിക്കാൻ കൊള്ളാമോ എന്ന് ചോദിച്ചപ്പോൾ, അടുത്ത് അറിയാവുന്നവർക്ക് മാത്രം.അല്ലാത്തവർക്ക് വൃത്തികെട്ട സ്വഭാവമായി തോന്നും അഖിൽ പറഞ്ഞു.

Advertisement