മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മ മകൾ. വ്യത്യസ്ത പ്രമേയത്തിലൂടെ കഥ പറയുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 2021 ഒക്ടോബർ 25നാണ് സീരിയൽ തുടങ്ങുന്നത്.
ഒരു അമ്മയും മകളും തമ്മിലുള്ള സ്നേഹവും ഇവർക്കിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് അമ്മ മകളിന്റെ ഇതിവൃത്തം. സീ കേരളത്തിലാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. വ്യത്യസ്തമായ കഥാഗതിയിലൂടെ സഞ്ചരിക്കുന്ന പരമ്പരയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അണിനിരക്കുന്നത്.
ശ്രീജിത്ത് വിജയ്, മരിയ പ്രിൻസ്, മിത്ര കുര്യൻ, രാജീവ് റോഷൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിത്ര ആദ്യമായി അഭിനയിക്കുന്ന പരമ്പരയാണ്. നടിയുടെ മടങ്ങി വരവ് കൂടിയാണിത്. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം.
ഇപ്പോൾ സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. മകളും അമ്മയും തമ്മിലുള്ള ബന്ധവും മകളുടെ വിവാഹ ശേഷം അമ്മ വീണ്ടും ഗർഭിണിയാവുന്നതുമൊക്കെയാണ് പരമ്പരയുടെ പ്രമേയം. മരിയയാണ് അനുക്കുട്ടി എന്ന മകളുടെ കഥാപാത്രത്തെ അവതരിക്കുന്നത്. അനുവിന്റെ വിവാഹ കഴിയു ന്നതോടെ ആണ് സീരിയലിന്റെ കഥ മാറുന്നത്.
Also Read
സുചിത്രയ്ക്കും അഖിലിനും കല്യാണം, പൊരുത്തം നോക്കി ലക്ഷ്മി പ്രിയ, ചർച്ചയായി സുചിത്ര അഖിൽ പ്രണയം
ശ്രീജിത്തിന്റെ കഥാപാത്രമായ വിപിനാണ് അനുവിനെ വിവാഹം കഴിക്കുന്നത്. സ്വന്തം വീട്ടുകാരെ ധിക്കരിച്ചു കൊണ്ടാണ് വിപിൻ അനുവിനെ കെട്ടുന്നത്. എന്നാൽ മകന്റെ ഇഷ്ടത്തിന് വേണ്ടി അനുവിനെ സ്വീകരിക്കുക ആയിരുന്നു. എന്നാൽ സമാധാനപരമായ ജീവിതമായിരുന്നില്ല അവിടെ. അമ്മക്കുട്ടിയെന്നാണ് അനു അമ്മയെ വിളിക്കുന്നത്. അച്ഛനോടും അമ്മയോടും അത്രയധികം അടുപ്പമാണ് അനുവിന്.
തിരിച്ചും അങ്ങനെ തന്നെയാണ് മകളായിരുന്നു ഇവരുടെ ജീവൻ. മകളുടെ ഇഷ്ടത്തിനൊപ്പമായിരുന്നു ഈ അമ്മയും അച്ഛനും. എന്നാൽ വിപിന്റെ അമ്മയും സുഹൃത്ത് നീലിമയും ചേർന്ന അനുവിനേയും അമ്മയേയും വേർപിരിക്കുകയായിരുന്നു. അമ്മ രണ്ടാമതും ഗർഭിണിയായതിനെ തുടർന്നാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
ഈ അവസരം നീലിമയും ഭർത്താവിന്റെ അമ്മയും മുതലെടുക്കുകയായിരുന്നു. അനു ഗർഭിണി ആണെന്നറിഞ്ഞ അതേ സമയത്താണ് അമ്മയും ഗർഭിണിയാവുന്നത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ചെക്കപ്പിനായി പോവുന്നത്. കാണുമ്പോഴെല്ലാം അമ്മയെ വേദനിപ്പിക്കുമായിരുന്നു. മകളുടെ പിടിവാശിക്ക് മുന്നിൽ മൗനം പാലിക്കുകയാണ് ഈ അമ്മയും അച്ഛനും.
ഭർത്താവ് വിപിൻ അനുവിനെ പല തവണ പറഞ്ഞ് തിരുത്താൻ നോക്കിയെങ്കിലും അമ്മയെ അംഗീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഇപ്പോൾ വിപിന്റെ സകല ക്ഷമയും നശിച്ചിരിക്കുകയാണ്. അച്ഛനും അമ്മയും മകളുടെ സകല വാശിയും അംഗീകരിച്ച് വളർത്തിയത് കൊണ്ടാണ് അനു ഇങ്ങനെയായതെന്നാണ് വിപിൻ പറയുന്നത്. ഭർത്താവ് സ്വഭാവത്തെ വിമർശിച്ചിട്ട് പോലും അമ്മയെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല.
അനുവിന്റെ ഈ രീതി വിപിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഓരേ സമയത്താണ് ഇരുവരും പ്രഗ്‌നന്റ് ആവുന്നത്. അതിനാൽ തന്നെ ഇവരുടെ ഡെലിവറി ആശുപത്രി അധികൃതർ ഫ്രീയാക്കാൻ തീരുമാനിക്കുക ആണ്. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അമ്മയും മകളും ഓരേ സമയം പ്രസവത്തിന് എത്തുന്നത്.
എന്നാൽ ആശുപത്രി അധികൃതരുടെ ഈ സേവനം അനുവിന് അത്ര പിടിച്ചിട്ടില്ല. ഇത് ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയ്ക്കൊപ്പമുള്ള സൗജന്യം തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ് ഇത് നിരസിക്കുകയാണ്. വിപിൻ ജോലി ചെയ്യുന്ന ആശുപത്രിയിലാണ് ഇരുവരും ട്രീന്റെ്മെന്റിനായി എത്തുന്നത് മികച്ച കഥാ പാശ്ചാത്തലത്തിൽ സീരിയൽ മുന്നോട്ട പോവുകയാണ് ഇപ്പോൾ.