മൗനരാഗത്തിൽ നിന്നും കല്യാണി പിന്മാറുന്നു? പുതിയ വെളിപ്പെടുത്തലുമായി ഐശ്വര്യ റംസായി, ആശങ്കയിൽ ആരാധകർ

151

മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പര. റേറ്റിങ്ങിലും മുൻ നിരയിലുള്ള ഈ പരമ്പരയ്ക്ക് ആരാധകരും ഏറെയാണ്.

ഊമയായ കല്യാണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയലിന്റെ കഥ മുന്നോട്ടു പോകുന്നത്. കല്യാണി എന്ന കഥാപാത്രത്തിനി പ്രേക്ഷകരുടെ ശ്രദ്ധ നല്ലപോലെ പിടിച്ചുപറ്റാൻ കഴിഞ്ഞിട്ടുണ്ട്. മൗനരാഗത്തെ ഹിറ്റാക്കിയ താര ജോഡികളാണ് കല്യാണിയും കിരണും.

Advertisements

ഇരുവരുടെയും പ്രണയ രംഗങ്ങൾ തന്നെയാണ് പ്രേക്ഷകരെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നതും.കല്യാണി യായി ഈ പമ്പരയിൽ വേഷമിടുന്നത് ഐശ്വര്യ റംസായിയാണ്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ നെഞ്ചിൽ ഇടിത്തി പോലെ വീണിരിക്കുന്നത്. തന്റെ പുതിയ തമിഴ് പ്രൊജക്ടിന്റെ പ്രമോ വീഡിയോ ആണ് ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്.

Also Read
അതെന്റെ കുഴപ്പമാണെന്ന് പറഞ്ഞ് മമ്മൂട്ടി വാശി വെച്ചു, ഞാൻ അത് വെല്ലുവിളിയായി എടുത്തു: വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്

ഭാരതി ദാസൻ കോളനി എന്ന സീരിയൽ വിജയ് ടിവിയിൽ ആണ് സംപ്രേക്ഷണം ചെയ്യുന്നത് ഈ സീരിയലിലേക്കാണ് ഐശ്വര്യ റംസായി ജോയിൻ ചെയ്യുന്നത്. ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇത്.

അതേ സമയം പുതിയ പ്രോജെക്ടിലേക്ക് തിരിയുമ്പോൾ മൗനരാഗത്തിൽ നിന്നും ഐശ്വര്യ റംസായി പിന്മാറുമോ എന്ന വേവലാതിയാണ് ആരാധകർക്ക്. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ നടീ നടന്മാർ സീരിയലുകളിൽ നിന്നും അങ്ങനെ പിന്മാറിയ ചരിത്രം ഉണ്ടായിട്ടുണ്ട്.

എന്ത് തന്നെയായാലും പുതിയ പ്രൊജക്ടിന് ആശംസ അറിയിച്ചിരിക്കുകയാണ് ആരാധകർ. തമിഴ്നാട് സ്വദേശിനിയായ ഐശ്വര്യ റംസായി നേരത്തെയും ചില തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരം ശ്രദ്ധിക്കപ്പെട്ട തുടങ്ങിയത് മലയാളത്തിലെ മൗനരാഗം എന്ന സീരിയലിൽ എത്തിയതോടു കൂടിയാണ്.

മലയാളം സീരിയലുകളിൽ പ്രേക്ഷകമനസ് കീഴടക്കിയ താര ജോഡികളായിരുന്നു കിരൺ കല്യാണി ജോഡികൾ. ഈ അടുത്താണ് സീരിയലിൽ ഈ ജോഡികൾ വിവാഹിതരായത്. പ്രേക്ഷകർ വളരെ സന്തോഷത്തോടെ ആ ണ് ഈ എപ്പിസോഡ് കണ്ടതും.

Also Read
കഥ തയ്യാറായിട്ടുണ്ട്, അടുത്ത ചിത്രം മോഹൻലാലിന് ഒപ്പമെന്ന് ധ്യാൻ ശ്രീനിവാസൻ, ആവേശത്തിൽ ആരാധകർ

എന്നാൽ വിവാഹത്തിന് പിന്നാലെ പിരിയുകയാണോ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകളാണ് ഇപ്പോൾ വരുന്നത്. കല്യാണി മാറിയാൽ സീരിയൽ കാണില്ല എന്ന് പറയുന്നവരും ഉണ്ട്.

Advertisement