അഭിനയത്തിന്റെ കാര്യത്തിൽ ഞനൊരു ലോക തോൽവിയായിരുന്നു: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ

76

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും ഗായകനും ആണ് വിനീത് ശ്രീനിവാസൻ. തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകനായ വീനീത് പിതാവിന്റെ പാത പിൻതുടർന്ന് സിനിമയിൽ എത്തുക ആയിരുന്നു.

ഗായകൻ ആയിട്ടാടിരുന്നു സിനിയിലേക്കുള്ള വിനീതിന്റെ രംഗപ്രവേശം. തുടർന്ന് അഭിനയവും സംവിധാനവും നിർമ്മാണവും ഒക്കെയായി താരം മലയാള സിനിമയിൽ മുൻനിരയിലേക്ക് ഉയരുകയായിരുന്നു. ഇപ്പോഴിതാ സിനിമയിലെ തുടക്കകാലത്തെ തന്റെ മോശമായ അഭിനയത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ.

Advertisements

ജോണി ആന്റണി സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന സിനിമയിലെ അഭിനയത്തെ പരാമർശി കൊണ്ടായിരുന്നു വിനീതിന്റെ തുറന്നു പറച്ചിൽ. ജെയിംസ് ആൽബർട്ട് ആയിരുന്നു ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്.

വീനീതിന്റെ വാക്കുകൾ ഇങ്ങനെ:

സൈക്കിൾ സിനിമയിലൊക്കെ ഞാൻ അഭിനയിക്കുമ്പോൾ അഭിനയത്തിന്റെ കാര്യത്തിൽ ലോക തോൽവിയായിരുന്നു. 22 ടേക്കൊക്കെ എടുത്തിട്ടാണ് ചില ഷോട്ടൊക്കെ ജോണി ചേട്ടൻ ഒക്കെ പറയുന്നത്. തലശ്ശേരിയിൽ ചിത്രീകരിച്ചതു കൊണ്ട് അവിടെയുള്ള ഒരുപാട് പേർ ഷൂട്ടിങ് കാണാനുണ്ടായിരുന്നു.

എനിക്കത് ചമ്മലായിരുന്നു. ഒരു ഷോട്ട് 22 തവണ ടേക്ക് എടുത്ത് ഒക്കെ പറഞ്ഞപ്പോൾ ചുറ്റും നിന്നവരെല്ലാം കയ്യടിച്ചു. അങ്ങനെ കയ്യടിക്കുമ്പോൾ ഒരു നടന്റെ മനസ്സിൽ വരേണ്ടത് ആനന്ദമാണ്. പക്ഷേ നീ ഇത് ശരിയാക്കിയല്ലോടാ എന്ന അവരുടെ അർത്ഥത്തിൽ നിന്നുള്ള ഹർഷാരവത്തിന് ഒരു നടനെന്ന നിലയിൽ ഞാൻ എങ്ങനെ സന്തോഷിക്കും.

സൈക്കിൾ ഒരു വിജയചിത്രമായിരുന്നു. അതു കൊണ്ട് അതിലെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അഭിനയിക്കാൻ അറിയാത്ത ഒരു നടൻ അഭിനയിച്ചിട്ടും ആ സിനിമ ഹിറ്റായെങ്കിൽ അതിന്റെ ക്രെഡിറ്റ് ജെയിംസ് ചേട്ടനും, ജോണി ചേട്ടനുമുള്ളതാണ്. എന്നിലും എത്രയോ നന്നായിട്ടാണ് വിനു അവന്റെ റോൾ ചെയ്തിരിക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ടെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

Advertisement