മലയാളത്തിന്റെ ഹിറ്റ്മേക്കർ ലാൽജോസ് ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ഒരുക്കിയ രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് നടി സംവൃത സുനിൽ. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികാ വേഷങ്ങളിൽ തിളങ്ങിയ നടി സഹനടിയായുളള റോളുകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നടിയുടെതായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. മുൻനിര സംവിധായകരുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളിൽ സംവൃത അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുകയായിരുന്നു.
സിനിമയിൽ ഇല്ലാത്ത സമയത്തും സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു സംവൃത. ഇടയ്ക്ക് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയിൽ ഒരു വീട്ടമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്.
അതേസമയം ഇത്രയും നാളത്തെ സിനിമാ ജീവിതത്തിൽ തനിക്ക് അഭിനയിക്കാൻ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് സംവൃത സുനിൽ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്നാണ് സംവൃത പറഞ്ഞത്. ഒരഭിമുഖത്തിൽ ആയിരുന്നു സംവൃതയുടെ വെളിപ്പെടുത്തൽ.
സംവൃത സുനിലിന്റെ വാക്കുകൾ ഇങ്ങനെ:
എന്നെ മോഹിപ്പിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാർവ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്.
ആ സിനിമ ഒരു ടോട്ടൽ വർക്കായിരുന്നു. ഓരോരുത്തരും അവരുടെ മാക്സിമം എഫേർട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ എറ്റവും മികച്ച ക്ലാസിക്ക് സിനിമയാണ് അതെന്നും സംവൃതാ സുനിൽ പറയുന്നു. അതേ സമയം 2015ലാണ് എന്ന് നിന്റെ മൊയ്തീൻ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആർഎസ് വിമലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മൊയ്തീനും കാഞ്ചനമാലയും തമ്മിലുളള പ്രണയമാണ് പറഞ്ഞത്.
പൃഥ്വിരാജും പാർവ്വതിയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം തിയ്യേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. പാർവ്വതിക്ക് നിരവധി അവാർഡുകൾ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു എന്ന് നിന്റെ മൊയ്തീൻ. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പാർവ്വതിക്ക് ലഭിച്ചിരുന്നു.