മൂത്തമകളും ഞാനും തമ്മിൽ 11 വർഷത്തെ വ്യത്യാസം മാത്രം, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്; കാരണം വെളിപ്പെടുത്തി രവീണ ടണ്ടൻ

10778

നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് രവീണ ടണ്ടൻ. ഒരുകാലത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള നടി കൂടി ആയിരുന്നു രവീണ ടണ്ടൻ. താരം നായികയായി എത്തുന്ന സിനിമകൾ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരുന്നത്.

അതേ സമയം വെറും 46 വയസുള്ള നടി ഇപ്പോൾ ശരിക്കും ഒരു മുത്തശ്ശി കൂടിയാണ്. തന്നെ നാനി എന്ന് തന്നെ വിളിക്കുന്നതിനുള്ള കാരണത്തെ കുറിച്ച് തുറുന്നു പറയുകയാണ് രവീണ ടണ്ടൻ ഇപ്പോൾ. അതോടൊപ്പം തന്നെ തനിക്ക് മൂത്തമകളുമായിട്ടുള്ള പ്രായ വ്യത്യാസം എത്രയാണെന്നും താരം തുറന്നു പറയുന്നു. ഒരു പ്രമുഖ വിനോദ സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് രവീണയുടെ തുറന്നു പറച്ചിൽ.

Advertisements

Also Read
ബോക്‌സോഫീസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട, മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

രവീണയുടെ വാക്കുകൾ ഇങ്ങനെ:

ടെക്നിക്കലി നാനി എന്ന വാക്ക് വിളിക്കുന്ന സമയത്ത് ഏകദേശം 70 80 വയസ് പ്രായമുണ്ടാവുമെന്ന് ആളുകൾ കരുതുന്നു. ഞാൻ എന്റെ പെൺകുട്ടികളെ ഏറ്റെടുക്കുമ്പോൾ എനിക്ക് 21 വയസ് ആയിരുന്നു. മൂത്തമോൾക്ക് അന്ന് പ്രായം 11 വയസ്.

ശരിക്കും ഞാനും അവളും തമ്മിൽ പതിനൊന്ന് വർഷത്തെ വ്യത്യാസമേ ഉള്ളു. അവൾക്കൊരു കുഞ്ഞ് ജനിച്ചു. അതുകൊണ്ട് അവളെനിക്ക് സുഹൃത്തിനെ പോലെയാണ്. പക്ഷേ ടെക്നിക്കലി ഞാൻ അവളുടെ അമ്മയെ പോലെയാണ്. അതാണ് ഞാനൊരു മുത്തശ്ശിയായതെന്നും രവീണ പറയുന്നു.

പൂജ, ചയ്യ എന്നീ പേരുള്ള രണ്ട് പെൺകുട്ടികളെ രവീണ ദത്തെടുക്കുന്നത് 1995 ലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം അതായിരുന്നു എന്നാണ് നടി പറയുന്നത്. അന്ന് എന്റെ തീരുമാനം ആളുകളെ ആശങ്കയിലാക്കി. ഇങ്ങനൊരു ബാധ്യതകൾ ഉള്ളവരെ ആരും വിവാഹം കഴിക്കാൻ ആഗ്രഹിക്കില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.

Also Read
വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്, വേണ്ടെന്നു വെച്ച സിനിമകൾ ഏറെയാണ്, വെളിപ്പെടുത്തലുമായി പ്രിയങ്ക നായർ

പക്ഷേ അവർ പറയുന്നത് മാത്രമല്ല സംഭവിക്കാൻ ഇരിക്കുന്നത് അതുപോലെ നടക്കും. എനിക്കതിൽ കൂടുതൽ അനുഗ്രഹിക്കപ്പെടാൻ സാധിക്കില്ലായിരുന്നു. 2004 ൽ അനിൽ തദാനി എന്ന സിനിമ വിതരണക്കാരനെ രവീണ വിവാഹം കഴിച്ചു.

ആ ബന്ധത്തിൽ രക്ഷ എന്ന മകളും രൺബിർ വർധൻ എന്ന മകനും ജനിച്ചു. നിലവിൽ ചയ്യ എന്ന മകൾ എയർഹോസ്റ്റസും പൂജ ഇവന്റ് മാനേജരായും ജോലി നോക്കുകയാണ്. പലപ്പോഴും മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള വീഡിയോസും ഫോട്ടോസുമൊക്കെ രവീണ തന്നെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

Advertisement