ഞാനും ചതിക്കപ്പെട്ടിട്ടുണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധികാ ആപ്‌തെ

103

ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് രാധികാ ആപ്‌തെ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകും ഏറെയാണ്.

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ കബാലിയിൽ നായികയായി എത്തിയതോടെയാണ് താരത്തിന് തെന്നിന്ത്യയിലും ആരാധകർ ഏറിയത്. ഇപ്പോഴിതാ സിനിമാരംഗത്ത് പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാധിക ആപ്തെ.

Advertisements

രാം ഗോപാൽ വർമയുടെ രക്ത ചരിത്ര എന്ന സിനിമയിലും മഹേഷ് മഞ്ചരേക്കറിന്റെ വാഹ് ലൈഫ് ഹോ തോ ഐസി എന്ന സിനിമയിലും അഭിനയിച്ച അനുഭവമാണ് രാധിക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ടും സിനിമയിലും അഭിനയിച്ചുവെങ്കിലും മതിയായ പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നാണ് നടി പറയുന്നത്.

രക്ത ചരിത്രയിൽ അഭിനയിക്കുമ്പോൾ ഒരു ഭാഷയിൽ മാത്രമാണെന്ന് പറഞ്ഞായിരുന്നു പ്രതിഫലം നൽകിയിരുന്നത്. എന്നാൽ പിന്നീട് തമിഴിലും തെലുങ്കിലും തന്നെക്കൊണ്ട് അഭിനയിപ്പിച്ചു. എന്നാൽ ആദ്യം നിശ്ചയിച്ച പ്രതിഫലത്തിന് കൂടുതലായി ഒന്നും നൽകാൻ അവർ തയ്യാറില്ല.

വാഹ് ലൈഫ് ഹോ തോ ഐസി എന്ന ചിത്രത്തിൽ പ്രതിഫലം ഇല്ലാതെയാണ് തന്നോട് അഭിനയിക്കാൻ പറഞ്ഞത്. പിന്നീടാണ് സിനിമയിൽ അഭിനയിച്ച ബാലതാരങ്ങൾക്കുൾപ്പടെ പ്രതിഫലം നൽകിയിരുന്നു എന്നറിഞ്ഞത്.

തന്നെ ചതിച്ചതിന് തുല്യമായി തോന്നി. ഇത് തനിക്ക് അസഹ്യമായി തോന്നിയെന്നും ചതിക്കപ്പെട്ടുവെന്നും തിരിച്ചറിഞ്ഞുവെന്ന് രാധിക വ്യക്തമാക്കി.

Advertisement