പുലിമുരുകൻ ബോക്‌സോഫീസിൽ പരാജയപ്പെട്ടാൽ താൻ അഭിനയം നിർത്തുമെന്ന് ലാലേട്ടൻ പറഞ്ഞിരുന്നു: വെളിപ്പെടുത്തലുമായി വൈശാഖ്

125

എണ്ണിയാൽ ഒടുങ്ങാത്തത്ര സൂപ്പർഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സൂപ്പർതാരമാണ് മലയാളത്തിന്റെ താരരാജാവ് നടനവിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. 40 വർത്തോളമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ലാലേട്ടൻ ചെയ്യാത്ത വേഷങ്ങൾ ഇനി ഇല്ലെന്ന് തന്നെ പറയാം.

അതേ പോലെ തന്നെ ആദ്യ 50 കോടി, 100കോടി, 200 കോടി ക്ലബ്ബുകൾ ഉൾപ്പടെയുള്ള മലയാള സിനിമയിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡുകളും ലാലേട്ടന്റെ പേരിലാണ് ഉള്ളത്. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിച്ച സിനിമയായിരുന്നു പുലിമുരുകൻ. മുരുകൻ എന്ന പുലിവേട്ടക്കാരനായി ലാലേട്ടൻ തകർത്തഭിനയിച്ച സിനിമ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു.

Advertisements

ഇപ്പോഴിതാ മോഹൻലാൽ എന്ന നടന്റെ സിനിമാ കരിയറിൽ എന്നുമൊരു പൊൻതൂവലായി വിടർന്നു നിൽക്കുന്ന പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ലൊക്കേഷനിൽ നടന്ന വേറിട്ട ഒരു സംഭാഷണത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. സിനിമ പരാജയപ്പെട്ടാൽ താൻ സംവിധാന പണി നിർത്തുമെന്ന് പറഞ്ഞുവെന്ന് വൈശാഖ് വെളിപ്പെചുത്തുന്നു.

എന്നാൽ ഇതുകേട്ട് ലാലേട്ടൻ മോഹൻലാൽ എന്ന നടൻ അഭിനയവും അവസാനിപ്പിക്കുമെന്ന് പറഞ്ഞുവെന്നും അത് തനിക്ക് വലിയ ഷോക്കായിപ്പോയെന്നും വൈശാഖ് പറയുന്നു, ഒരു അഭിമുഖ പരിപടിയിൽ സംസാരിക്കവേ ആയിരുന്നു വൈശാഖിന്റെ തുറന്നു പറച്ചിൽ.

വൈശാഖിന്റെ വാക്കുകൾ ഇങ്ങനെ:

പുലിമുരുകൻ ചെയ്യുമ്പോൾ വിശ്രമവേളയിൽ പാറപ്പുറത്ത് ഞാനും ലാലേട്ടനും കൂടി ആകാശം നോക്കി കിടക്കുകയാണ്. ആ സമയം ഞാൻ ലാലേട്ടനോട് ചോദിച്ചു. ഈ സിനിമ രക്ഷപ്പെടുമോ? ഇത് ആളുകൾ ഏറ്റെടുക്കുമോ? അപ്പോൾ ലാലേട്ടൻ പറഞ്ഞു.

ഇത് ഹിറ്റാവാതിരിക്കാൻ ഒരു കാരണവും കാണുന്നില്ല, പക്ഷേ ലാലേട്ടാ ഇത് ബോക്‌സ് ഓഫീസിൽ വിജയിച്ചില്ലേൽ ഞാൻ ഈ പണി നിർത്തുമെന്നു ഞാൻ എന്റെ ഭാഗം വ്യക്തമാക്കിയപ്പോൾ ഉടനടി ലാലേട്ടന്റെ മറുപടിയും വന്നു. ഞാനും അഭിനയം നിർത്തും.

ഞാൻ ചാടിയെഴുന്നേറ്റ് പറഞ്ഞു, എനിക്ക് ഇത് ഇല്ലെങ്കിലും വേറേ പണിക്ക് പോയി ജീവിക്കാം. ഇതോടെ ലാലേട്ടൻ അഭിനയം നിർത്തിയാൽ ലാലേട്ടന്റെ ലക്ഷകണക്കിന് വരുന്ന ആരാധകർ എന്നെ കുനിച്ച് നിർത്തിയിടിക്കും.

ഞാൻ അങ്ങനെ ഒരു അർത്ഥത്തിൽ പറഞ്ഞതല്ല, പക്ഷേ നമ്മൾ ഉറപ്പായും ഹിറ്റ് ആകുമെന്ന് കരുതി ചെയ്യുന്ന ഒരു സിനിമ പ്രേക്ഷകർ സ്വീകരിക്കാതിരുന്നാൽ നമ്മുടെ ജഡ്ജ്‌മെൻറ് എത്രത്തോളം തെറ്റാണ് അങ്ങനെ വരുമ്പോൾ നമുക്ക് ഈ ജോലിയിൽ തുടരാൻ അർഹതയുണ്ടോ? എന്ന ചിന്തയിൽ നിന്നാണ് ഞാനങ്ങനെ പറഞ്ഞത് എന്നായിരുന്നു ലാലേട്ടന്റെ മാസ് മറുപടിയെന്നും വൈശാഖ് വ്യക്തമാക്കുന്നു.

Advertisement