വീട്ടിൽ ഇരുന്നാൽ നിങ്ങൾ എനിക്ക് ചിലവിനു തരുമോ, നടി മഞ്ജിമ മോഹൻ പറഞ്ഞത് കേട്ടോ

132

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിിലൂടെ മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ താരമാണ് മഞ്ജിമ മോഹൻ. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നായകനടിയാണ് ഇപ്പോൾ

കളിയൂഞ്ഞാലിന് ശേഷം മയിൽപീലിക്കാവ്, സാഫല്യം, പ്രിയം, തെങ്കാശിപട്ടണം, മധുരനൊമ്പരക്കാറ്റ്, സുന്ദരപുരുഷൻ, താണ്ഡവം എന്നീ ചിത്രങ്ങളിലും താരം ബാലതാരമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പിന്നീട് നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിൽ നായികയായി എത്തി മഞ്ജിമ. ശേഷം മിഖായേൽ എന്ന ചിത്രത്തിലും നിവിൻ പോളിയുടെ നായികയായി.

Advertisements

തമിഴിലെ ക്ലാസ്സിക് സംവിധായകൻ ഗൗതം മേനോന്റെ അച്ചം യെൻപത് മടമയടായിലൂടെ തമിഴിൽ അരങ്ങേറി.
വിഷ്ണു വിശാലിന്റെ എഫ്‌ഐആറിലും വിജയ് സേതുപതിയുടെ തുഗ്ലക് ദർബാറിലും അഭിനയിച്ച മഞ്ജിമ ഗൗതം കാർത്തിക് നായകനായ ദേവരാട്ടത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

അതേ സമയം കഴിഞ്ഞ ലോക്കഡൗൺ സമയത്ത് ജനങ്ങൾ വീട്ടിൽ തന്നെയിരിക്കണമെന്ന സർക്കാരിന്റെ നിർദേശത്തിന് പൂർണ പിന്തുണയുമായി സെലിബ്രിറ്റീസ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടുള്ള നടി മഞ്ജിമ മോഹന്റെ ട്വീറ്റിനോട് മോശമായി പ്രതികരിച്ച ആളോടുള്ള താരത്തിന്റെ മറുപടി അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും അത് വൈറലാവുകയാണ്.

എന്തുകൊണ്ടാണ് കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സമയത്ത് ജനങ്ങൾ വീടിനകത്ത് തന്നെയിരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാൾ മോശം ഭാഷയിൽ വീട്ടിലിരുന്നാൽ നിങ്ങൾ ഭക്ഷണം നൽകുമോ എന്ന് ചോദിച്ചത്.

ഇതിന് താരം നൽകിയ മറുപടി ഇങ്ങനെ: ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് ചിലർക്ക് എളുപ്പമാണെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി സഹോദരാ. ഞങ്ങൾക്കാർക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ലെന്നായിരുന്നു മഞ്ജിമ കുറിച്ചത്.

Advertisement