ലൈവിൽ പൊട്ടിക്കരഞ്ഞ് കുടുംബവിളക്ക് സീരിയൽ നടി അമൃതാ നായർ, കാരണമറിഞ്ഞ് ഞെട്ടി ആരാധകരും

158

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ വലിയൊരു ദുഃഖ വാർത്തയുമായിട്ടാണ് അമൃതാ നായർ എത്തിയിരിക്കുന്നത്.

Advertisements

തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൊവിഡ് മൂലം മരിച്ചു എന്നാണ് ലൈവ് വീഡിയോയിൽ അമൃത പറയുന്നത്. വാർത്ത കേട്ടപ്പോൾ വലിയൊരു ഞെട്ടലാണ് ഉണ്ടായതെന്നും ലൈവിൽ പൊട്ടിക്കരഞ്ഞ് അമൃത പറയുന്നു. അമൃതയുടെ വാക്കുൾ ഇങ്ങനെ:

ഞാൻ മെസേജുകൾ നോക്കി ഇരിക്കുമ്പോഴാണ് ഭയങ്കരമായൊരു സങ്കട വാർത്ത കണ്ടത്. അത് നിങ്ങളെ അറിയിക്കാനാണ് വന്നത്. കൊവിഡെന്ന് പറയുമ്പോൾ നമ്മൾ അത്രയും പ്രധാന്യം കൊടുക്കാറില്ല. പക്ഷേ നമുക്ക് പ്രിയപ്പെട്ടവരൊൾ നമ്മളെ വിട്ട് പോകുമ്പോഴാണ് അതിന്റെ ആഴം മനസിലാവുന്നത്.

ഞാനടക്കം എല്ലാവർക്കും വീട്ടിലിരിക്കാൻ ഭയങ്കര ബോറാണ്. പക്ഷേ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടാണ് പോയത്. തമിഴിലൊരു സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോൾ പരിചയപ്പെട്ടൊരു വ്യക്തിയാണ് പുള്ളിക്കാരൻ മരിച്ചു.

കോവിഡിന് വാക്സിൻ എടുത്തിരുന്നു. വാക്സിൻ എടുത്തതിന് ശേഷം അറ്റാക്ക് വന്നാണ് പോയത്.
എല്ലാവരും കെയർ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കൊവിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസിലാവുക.

ആരൊക്കെയാണ് നഷ്ടമാവുക എന്നൊന്നും പറയാൻ പറ്റില്ല. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. വാക്സിൻ എടുത്തവരാണെങ്കിലും നല്ലത് പോലെ സൂക്ഷിക്കണം. ഞങ്ങൾ പരിചയപ്പെട്ടത് ബാംഗ്ലൂർ വെച്ചാണ്. അവർ ചെന്നൈയിൽ നിന്ന് വന്നതായിരുന്നു. ഞാനുമായി ഭയങ്കര ക്ലോസ് ആയിരുന്നു.

എനിക്ക് ഭാഷ അറിയില്ലാത്തത് കൊണ്ട് അത്രയധികം സപ്പോർട്ട് ചെയ്ത ആളാണ്. കുറച്ച് നാൾ മുൻപ് വരെ ഞങ്ങൾ സംസാരിച്ച് ഇരുന്നതാണ്. പെട്ടെന്ന് പോയി എന്ന് കേട്ടപ്പോൾ ഷോക്ക് ആയി പോയിയെന്നും അമൃത പറയുന്നു.

Advertisement