തരികിട സാബു എന്ന സാബുമോൻ അബ്ദുസമദ് പേരിൽ തരികിട ആണെങ്കിലും ആൾ പുലിയാണ്. കലാരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും.
നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബുവിനെ പ്രേക്ഷകർക്ക് പ്ര്‌യങ്കരനാക്കിയത്.
സാബു ബിഗ് ബോസ് ഒന്നിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. രജിസ്റ്റർ വിവാഹം ചെയ്യാനിരിക്കെ കാമുകിയുടെ അമ്മ ഗർഭിണിയാണെന്ന് അറിഞ്ഞത് കൊണ്ടാണ് പ്രണയം തകർന്നതെന്ന് സാബു മോൻ അന്ന് പറഞ്ഞത്.
അതേ സമയം സാബുവിന്റെ വിദ്യാഭ്യാല യോഗ്യതകൾ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്സും പഠിച്ചു. പഠനകാലത്തു യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്സിറ്റി യുവജനോൽസവത്തിൽ കലപ്രതിഭ.
ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു.ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേർ സമ്മാനിച്ച് തരികിട സാബു.
തുടർന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനൽ തുടക്കത്തിൽ മലയാളം മാത്രമേ സംസരിക്കാൻ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയ അട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവിൽ മനോരമയിൽ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു.
മഴവിൽ മനോരമയിൽ മിടുക്കി എന്ന പ്രോഗ്രാമിൽ ജഡ്ജ് ആയി പങ്കെടുത്തു മൽസരാർത്ഥികളെ ഇന്റർവ്യൂ ചെയ്തു വെള്ളം കുടിപ്പിച്ചത് വളരെയധികം ചർച്ചകൾക്ക് വിധേയമായിരുന്നു. ഏഷ്യാനെറ്റിൽ ശ്രദ്ധ നേടിയ എന്തും ചെയ്യും സുകുമാരൻ എന്ന പരിപാടി അവതരിപ്പിച്ച് വീണ്ടും ശ്രദ്ധേയനായി.നിരവിധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്.
വക്കീലായി രണ്ടു വർഷം ജോലി ചെയ്തതിനു ശേഷം സാബു സൗദി അറേബിയയിൽ പോയി ലുഫ്താൻസ വിമാനകമ്പനിയിൽ ജോലി ചെയ്തു. കുറച്ചു കാലം കഴിഞ്ഞു തിരിച്ചു വന്നാണ് സിനിമയിലും മാധ്യമരംഗത്തും സജീവമാകുന്നത്. സാബു ആദ്യമായി നിർമിച്ച ടെലിവിഷൻ സീരിയൽ ചുമ്മാ യിൽ അഭിനയിച്ചത് പേളിയാണ്.
രാജസേനൻ സംവിധാനം ചെയ്ത, പൃഥ്വിരാജ് നായകനും കാവ്യാമാധവൻ നായികയുമായ ചിത്രത്തിൽ പല്ലൻ ഭാസ്‌ക്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടു സിനിമയിലേക്ക് തുടക്കം കുറിച്ചു. മമ്മൂട്ടി നായകനായ ഫയർമാൻ, അച്ഛാ ദിൻ, ദ്യാൻ ശ്രീനിവാസൻ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുൾപ്പെടെ നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു. ഇതാണ് എല്ലാവരും കളിയാക്കി വിളിക്കുന്ന തരികിട സാബുവിന്റെ പിന്നാമ്പുറം .