അച്ഛന് എതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി മകൾ മീനാക്ഷി മഞ്ജുവിന്റെ മുന്നിൽ, അവസാന അടവുമായി ദിലീപ്, പക്ഷേ മഞ്ജു വാര്യർ ചെയ്തത്

2050

മലയാളികലുടെ പ്രിയപ്പെട്ട നടിയാണ് ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യർ. നടൻ ദിലീപും ഒത്തുള്ള തന്റെ കുടുംബ ജീവിതം തകർന്നപ്പോഴും വിവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും എന്നും ഒഴിഞ്ഞു നിന്നയാൾ കൂടിയാണ് മഞ്ജു വാര്യർ.

ഇതുവരെ ഒരു വിഷയത്തിൽ പോലും മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല. മഞ്ജു വാര്യരുടെ ഈ നിശബ്ദത യ്ക്ക് മാന്യത ഉണ്ടെന്നും അതിലൂടെ മഞ്ജുവിനോടുള്ള ബഹുമാനം കൂടുകയാണെന്നുമാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റായ സിൻസി അനിൽ എന്ന യുവതി.

Advertisements

അച്ഛനെതിരെ സാക്ഷി പറയരുതെന്ന വക്കാലത്തുമായി ഏറെ വർഷങ്ങൾക്ക് ശേഷം മുന്നിലെത്തിയ മകളുടെ മുൻപിൽ പതറാതെ നിന്ന മഞ്ജു വാര്യരെ പറ്റിയാണ് സിൻസി അനിലിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

Also Read
മേനക ശങ്കറിനെ തന്നെ കെട്ടുമെന്നാണ് ഞങ്ങൾ ഒക്കെ കരുതിയത്, പക്ഷേ: വെളിപ്പെടുത്തൽ

സ്‌നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ.

സ്‌നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‌നം കണ്ടവൾ. അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ.

വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ. ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പിലല താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ.

എന്റെ ജീവിതം എന്റെ ഭർത്താവ് എന്റെ കുടുംബം. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ. അവസാനം തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ.

വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ. വേർ പിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ. തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ.

ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ. തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ.

സഹ പ്രവർത്തകയ്ക്ക് ഉണ്ടായ ആ ക്ര മ ണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവി തത്തെ അപകീർത്തി പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ. ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹ പ്രവർ ത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ.

Also Read
തലമുറ മാറ്റം അറിയാത്തവരാണ് അങ്ങനെ ചെയ്യുന്നത്: തന്റെ വിവാഹ ഫോട്ടോയ്ക്ക് താഴെ ബോഡി ഷെയ്മിംഗ് ചെയ്തവരെ തേച്ചൊട്ടിച്ച് ലുക്ക്മാൻ

5 വർഷക്കാലം ഒരു കോൾ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ. ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയർന്നു പറക്കുന്നവൾ.

ആ അവളെയാണ് മ ദ്യ പാ നിയും അ വി ഹി ത ബ ന്ധ ക്കാര ിയും മകളെ നോക്കാതെ സ്വന്തം ഇഷ്ട പ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അ പ മാ നിക്കാൻ ശ്രമിച്ചത്. അവൾക്കു കാലം കാത്ത് വച്ച നീതിയാണ്. ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ.

നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയർന്നു പറക്കുക പ്രിയപെട്ടവളെ. കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ.

Advertisement