അമ്പിളീ നൂറു തവണ ഞാൻ നിങ്ങളോട് പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണെന്ന്: തൃശ്ശുരിലെ സ്ത്രീയുടെ വെളിപ്പെടുത്തൽ

192

സിനിമാ സീരിയൽ താരങ്ങളും താരദമ്പതികളുമായിരുന്ന അമ്പിളി ദേവിയും ആദിത്യൻ ജയനും തമ്മിലുള്ള ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറയുന്നത്. സീത എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ഭാര്യാ ഭർത്താക്കൻമാരായി അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും പ്രണയിത്തിലാവുന്നതും വിവാഹിതരായതും.

ഇരുവരുടെയും പുനർവിവാഹമായിരുന്നു ഇത്. ഇപ്പോഴിതാ അമ്പിളി ദേവിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ ഇരുവരും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേർച്ചയിലല്ലെന്ന് അറിയാനിടയായത് അമ്പിളി ദേവി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴാണ്.

Advertisements

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്പിളി ദേവി ആയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ആദിത്യൻ ജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. 13 വയസ്സുള്ള മകന്റെ അമ്മയുമായി ആദിത്യൻ ബന്ധത്തിലാണെന്നും അതിലൊരു കുട്ടിയുണ്ടായെന്നും അതിനെ അബോർഷൻ ചെയ്തുവെന്നുമൊക്കെയുള്ള ഗുരുതര ആരോപണമാണ് അമ്പിളി ഉന്നയിച്ചത്.

ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ആരോപണവിധേയ ആയ സ്ത്രീയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. അമ്പിളി ദേവിയോട് യുവതി ഫോണിൽ സംസാരുക്കന്നതാണ് ശബ്ദ വീഡിയോ ആയി പ്രചരിക്കുന്നത്.

വീഡിയോയിൽ യുവതി അമ്പിളി ദേവിയോട് പറയുന്നത് ഇങ്ങനെ:

അമ്പിളീ നൂറു തവണ ഞാൻ നിങ്ങളോട് പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ് എന്ന് ഇനിയെങ്കിലും കേൾക്കൂ. മറ്റുള്ളവർ പറഞ്ഞുനടക്കുന്ന വിഷയങ്ങൾ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭർത്താവ് നല്ല വ്യക്തിയാണ്. അയാൾ നിങ്ങളുടെ മകനേയും, മറ്റൊരാളിൽ ഉണ്ടായ മകനേയും പൊന്നുപോലെ നോക്കുന്നില്ലേ.

എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു. ഇതൊക്കെ ഞാൻ നേരിട്ട് കാണുന്നത് അല്ലേ? അദ്ദേഹത്തിന്റെ സ്‌നേഹം എനിക്ക് മാത്രമല്ല, കേരളത്തിലുള്ള ഒരുപാട് സ്ത്രീകൾ അതിനു കമന്റ് ചെയ്തിട്ടുണ്ട്. അവർ എല്ലാവരിലും നിങ്ങളുടെ ഭർത്താവ് മോശം പ്രവർത്തിക്കുക അല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് അത് മനസിലാക്കൂ. ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ അത് വിശ്വസിക്കൂ.

നിങ്ങൾ ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു, അത് അങ്ങനെ അല്ല എന്നുള്ളത്. എന്റെ ഫോണിൽ നിന്നും മെസേജ് അയച്ചത് എന്റെ ഭർത്താവാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ. നിങ്ങൾ വിളിച്ചപ്പോ ഞാൻ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങൾ ഒക്കെ എന്ന്. അതൊന്ന് മനസിലാക്കൂ.

എന്റെ പേരിൽ ഒരു ജീവിതം നശിക്കാൻ പോവുകയാണ്. കുട്ടികളുടെയും ജീവിതവും നശിക്കാൻ പോവുകയാണ് എന്നുള്ള അവസ്ഥ വന്നപ്പോൾ ആണ് ഞാൻ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും കള്ളക്കഥകൾ വിശ്വസിക്കല്ലേയെന്നാണ് ആ സ്ത്രീ പറയുന്നത്.

Advertisement