നാട്ടിൽ ഉള്ളവർ പിഴിഞ്ഞത് എന്തിനാ ഞങ്ങളെ കാണിക്കുന്നത്? നീ ആരാണെന്ന് എല്ലാവർക്കും അറിയാം, സ്വാസികയുടെ ഫോട്ടോയ്ക്ക താഴെ വൃത്തികെട്ട കമന്റുമായി ഞരമ്പൻമാർ

994

മലയാളം സീരിയലുകളിലും സിനിമയിലും ഒരേപോലെ തിളങ്ങുന്ന താരമാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ താരതത്തിന് പിന്നീട് മലയാളത്തിൽ ഗംഭീര റോളുകളാണ് ലഭിച്ചത്. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്.

സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു സ്വാസിക. അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്.

Advertisements

ഇത്തവണത്തെ കേരള സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും താരത്തെ പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചത് സീരിയൽ മേഖലയിലൂടെ ആയിരുന്നു. സ്ത്രീ എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സ്വാസിക ആയിരുന്നു.

ഇതോടെയാണ് താരത്തിന്റെ കരിയർ മറ്റൊരു വഴിക്ക് തിരിഞ്ഞത്. ഒരു നടി എന്നതിനു പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം. സീ കേരളയിലെ കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിൽ ആണ് സ്വാസിക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്വാസിക തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ചില ചിത്രങ്ങളിൽ കുറച്ചു ഗ്ലാമറസ് ആയിട്ടാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. പൊതുവേ നല്ല അഭിപ്രായങ്ങളാണ് സ്വാസികയുടെ ചിത്രങ്ങൾക്ക് കിട്ടാറുള്ളത്.

അതേ സമയം ചില ഞരമ്പരൻമാർ നെഗറ്റീവ് കമന്റുകളുമായും രംഗത്ത് എത്താറുണ്ട്. ചിലർ അശ്ലീലം നിറഞ്ഞ ഭാഷയിലായിരിക്കും കമന്റ് ചെയ്യുന്നത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിനു താഴെ അശ്ലീലം നിറഞ്ഞ ഭാഷയിലാണ് ചിലർ കമന്റിടുന്നത്.

കഴിഞ്ഞ ദിവസം താരം ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒരു ഗ്ലാമർ ഫോട്ടോ അല്ലാതിരുന്നിട്ടും വളരെ അതിനു താഴെ മോശം കമന്റുകളുമായി എത്തിയിരിക്കുകയാണ് ഈ ഞരമ്പൻമാർ. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഈ കമന്റുകൾ.

നാട്ടിൽ ഉള്ളവർ പിഴിഞ്ഞത് എന്തിനാ ഞങ്ങളെ കാണിക്കുന്നത്? എല്ലാവർക്കും അറിയാം നീ ആരാണെന്നും, കൂടാതെ എഴുതാൻ കഴിയാത്ത വിധത്തിലുള്ള അശ്ലീലവുമാണ് ചിലർ കുറിക്കുന്നത്. അതേ സമയം ഈ കമന്റുകൾക്ക് എതിരേയും രൂക്ഷമായി പ്രതികരിച്ച് ചിലർ രംഗത്തെത്തുന്നുണ്ട്.

അതേ സമയം ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക് ഉള്ളത്. താരരാജാവ് മോഹൻലാലിന് ഒപ്പം ആറാട്ട്, ജനപ്രിയ നായകൻ ദിലീപിന് ഒപ്പം കേശു ഈ വീടിന്റെ നാഥൻ, കുടുക്ക് 2025, എന്നീ സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

ഇത് കൂടാതെ ടെലിവിഷനിൽ അവതാരകയായും സ്റ്റാർ മാജിക്കിൽ സ്ഥിര സാന്നിദ്ധ്യമായും നിറഞ്ഞ് നിൽക്കുകയാണ് സ്വാസിക. സീത എന്ന സീരിയലിലെ പ്രകടനവും കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയും ഒക്കെയാണ് സ്വാസികയ്ക്ക് കൂടുതൽ പ്രേക്ഷകർ തിരിച്ചറിയാൻ കാരണമായത്.

Advertisement