ഇഷ്ടപ്പെടുന്ന ആ കാര്യം ഇഷ്ടമില്ലാതെ ചെയ്യുന്നതിനോട് താൽപര്യമില്ല: തുറന്നു പറഞ്ഞ് അൻസിബ ഹസ്സൻ

136

മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ നടന വിസ്മയം മോഹൻലാൽ നായകനായ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ സ്‌കൂൾ കുട്ടിയുടെ വേഷം അവതരപ്പിച്ച് സിനിമയിൽ ചുവടുവെച്ച താരമാണ് അൻസിബ ഹസൻ. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

Also Read
എനിക്ക് ആദ്യം അതൊന്നും ഇഷ്ടമായിരുന്നില്ല, മുസ്തഫ ജീവതത്തിലേക്ക് വന്നതിന് ശേഷമാണ് ഇഷ്ടമായി തുടങ്ങിയത്: തുറന്നു പറഞ്ഞ് പ്രിയാ മണി

Advertisements

മോഹൻലാലിന്റെയും മീനയുടെയും മൂത്ത മകളുടെ വേഷത്തിലാണ് അൻസിബ ദൃശ്യത്തിലെത്തുന്നത്. രണ്ടാം ഭാഗത്തിലും അൻസിബ തന്നെയാണ് ഈ വേഷം ചെയ്തത്. ആദ്യ ചിത്രത്തേക്കാളും അൻസിബയുടെ കഥാപാത്രത്തിന് രണ്ടാം ഭാഗത്തിൽ പ്രാധാന്യമുണ്ടായിരുന്നു.

സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ അൻസിബ കാഴ്ചവെച്ചത്. ഇപ്പോൾ സിനിമയിൽ നിന്നും ഗ്യാപ് എടുക്കേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

നല്ല പ്രോജക്ടുകൾ ഒന്നും വരാത്തതിനാലാണ് തനിക്ക് സിനിമയിൽ നിന്ന് ഗ്യാപ്പ് എടുക്കേണ്ടി വന്നതെന്നാണ് നടി പറയുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയെ സീരിയസായി കാണുന്ന ആളാണ് താൻ പക്ഷേ അതിനനുസരിച്ചുള്ള വേഷങ്ങൾ തനിക്ക് ലഭിച്ചില്ല. കിട്ടിയതെല്ലാം ചെറിയ വേഷങ്ങളായിരുന്നു.

Also Read
മേസ്തിരി പണിയടക്കമുള്ള ജോലികൾ ചെയ്തു, കൂട്ടുകാരുടെ നിർബന്ധത്തിൽ ടിക്ക് ടോക്ക് ചെയ്തത് തലവര തന്നെ മാറ്റി, ഇപ്പോൾ കാമുകിയേയും സ്വന്തമാക്കുന്നു; റാഫിയുടെ ജീവിതം ഇങ്ങനെ

പ്രതീക്ഷിച്ച വേഷങ്ങൾ വന്നില്ലെങ്കിൽ ചെയ്യേണ്ടതില്ലെന്ന് കരുതി. അതാണ് അഭിനയം നിർത്തിയത്. വന്ന വേഷങ്ങളൊക്കെ ഇഷ്ടത്തോടെ ചെയ്യാൻ പറ്റിയതായിരുന്നില്ല. പ്രതീക്ഷിച്ച ക്യാരക്ടറുകളോ, റോളോ, ബാനറോ എനിക്ക് ലഭിച്ചില്ല. സിനിമ എന്ന് പറയുമ്പോൾ നല്ല ക്രൂ ആയിരിക്കണം.

ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് നല്ല ക്രിയേറ്റിവിറ്റി ഉണ്ടായിരിക്കണം, ഇഷ്ടപ്പെടുന്ന കാര്യം ഇഷ്ടമില്ലാതെ ചെയ്യുന്നതിനോട് താൽപര്യമില്ല, അങ്ങനെ ചെയ്താൽ ഫിനാൻഷ്യൽ ബെനിഫിറ്റ് ഉണ്ടാവില്ല. സിനിമയെ അത്രയും ഇഷ്ടപ്പെടുന്ന ഒരാളായതു കൊണ്ടായിരിക്കാം ദൃശ്യം രണ്ടാം ഭാഗം തന്നിലേക്കെത്തിയത്.

താൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ച കാര്യം മോഹൻലാലുമായി പങ്കുവെച്ചപ്പോൾ ഉണ്ടായ കാര്യങ്ങളെക്കുറിച്ചും അഭിമുഖത്തിൽ അൻസിബ പറഞ്ഞു. സിനിമയൊന്നും ചെയ്യാതിരുന്ന സമയത്ത് ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ദൃശ്യത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിന്റെ കഥ പറയാൻ ലാലേട്ടൻ ആവശ്യപ്പെട്ടു. തമാശയായിട്ടാണ് ഞാൻ അത് കരുതിയത്.

ഞാൻ അത് പറയാതിരുന്നപ്പോൾ സെറ്റിലുള്ളവരോട് അൻസിബ കഥ പോലും പറഞ്ഞു തരുന്നില്ലെന്നാണ് പറഞ്ഞത്. എല്ലാവരും കൂടി ഒരുമിച്ച് കളിയാക്കിയപ്പോൾ ഞാൻ കഥ പറഞ്ഞു. അത് കേട്ട് ഞാൻ നല്ലൊരു സ്റ്റോറി ടെല്ലറാണെന്ന് ലാലേട്ടൻ പറഞ്ഞുവെന്നും അൻസിബ വെളിപ്പെടുത്തുന്നു.

Advertisement