എന്നെയോ ലോവലിനെയോ അല്ല അമ്പിളി ആദ്യവും രണ്ടാമതും വിവാഹം കഴിക്കാനിരുന്നത്, അത് വേറെ രണ്ടുപേരെയാണ്: വീണ്ടും വെളിപ്പെടുത്തലുമായി ആദിത്യൻ

143

ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ പുറത്തുവന്നതിന് പിന്നാലെ സിനിമാ സിരീയൽ താരങ്ങളായ ആദിത്യൻ ജയനും അമ്പിളി ദേവിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും വീണ്ടും എത്തുകയാണ്. താരദമ്പതകളായ ഇവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് വാർത്തകളിൽ നിറഞ്ഞത്.

ഏറെ ചർച്ചചെയ്യപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നുംമനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അമ്പിളി പറഞ്ഞത്. തുടർന്ന് അമ്പിളിയുടെത് വ്യാജ ആരോപണങ്ങളാണെന്ന് പറഞ്ഞ് ആദിത്യനും എത്തി.

Advertisements

ഇതിന് തന്റെ കൈയ്യിൽ തെളിവുകളുണ്ടെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആദിത്യൻ പറഞ്ഞിരുന്നു. പിന്നാലെ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അമ്പിളിക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദിത്യൻ എത്തിയിരുന്നു അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് ആ ക്യാമറാമാനെയോ എന്നെയോ അല്ലെന്നാണ് ആദിത്യൻ പറയുന്നത്.

അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവർ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, ഒരു പ്രണയമോ അമ്പിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് മറുപടിയായി അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് ലോവലിനെയോ എന്നെയോ ഒന്നുമല്ലെന്നാണ് ആദിത്യൻ പറയുന്നത്.

ഇന്ന് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്റെ സംവിധായകനെയാണ്. അയാളുമായി അമ്പിളി ഇഷ്ടത്തിലായിരുന്നു. അത് ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി കല്യാണം കഴിക്കേണത് ഉണ്ണി എന്ന് പറയുന്ന അസോസിയേറ്റിനെ ആയിരുന്നു.

അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു. അന്ന് ജീജാ സുരേന്ദ്രൻ ജെബി ജംഗ്ഷനിൽ വന്ന് ആദിത്യനും അമ്പിളിയും തമ്മിൽ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാൻ നിഷേധിക്കാൻ കാരണം ഞങ്ങള് തമ്മിൽ കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു.

അമ്പിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകളുണ്ട്. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മൾ ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടൻ ദേഷ്യപ്പെടരുത്, അമ്മയും പറഞ്ഞും ദേഷ്യപ്പെടരുതെന്ന്. ഞാൻ പറഞ്ഞും ദേഷ്യപ്പെടില്ല ഞാൻ പറയാനുളളത് പറയും എന്ന് ആദിത്യൻ പറഞ്ഞു.

Advertisement