മനഃപ്പൂർവം ചെയ്തതല്ല, തെറ്റു ഞങ്ങളുടേതാണ്, ബോഡി ഷെയ്മിങ്ങിൽ യുവതിയോട് മാപ്പു പറഞ്ഞ് ദുൽഖർ സൽമാൻ

44

മലയാളത്തിലെ സുപ്പർഹിറ്റ് സിനിമ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അനുമതി കൂടാതെ തന്റെ ചിത്രമുപയോഗിച്ചുവെന്ന പരാതിയുമായി യുവതി. ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററിൽ യുവതിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെയാണെന്നും സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ചേതന കപൂർ എന്ന യുവതി ട്വീറ്റിൽ പറഞ്ഞത്.

സിനിമയിൽ ഒരു പോസ്റ്ററിൽ കാണിച്ച യുവതിയുടെ ചിത്രമാണ് പരാതിക്കിടയാക്കിയത്. ഒരു പൊതുവേദിയിൽ തന്റെ ചിത്രം ഇത്തരത്തിൽ ഉപയോഗിച്ചത് ബോഡി ഷേമിംഗ് ആണെന്ന് ചേതന ട്വീറ്റിൽ വിശദമാക്കുന്നു.

Advertisements

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിന് നേരത്തെ അനുവാദം തേടിയില്ലെന്നും ചേതന കുറ്റപ്പെടുത്തി. ഇതോടെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതിൽ ദുൽഖർ സൽമാൻ മാപ്പ് പറഞ്ഞു

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്‌ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദർശന്റെ ആദ്യ മലയാളചിത്രം, ദുൽഖറിന്റെ നിർമ്മാണക്കമ്പനി വേഫെയറർ ഫിലിംസിന്റേതായി ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമയ്ക്ക്.

അനൂപ് സത്യനുമായി സംസാരിച്ചുവെന്നും അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചതിൽ അനൂപ് മാപ്പ് പറഞ്ഞുവെന്നും ചേതന ട്വീറ്റിൽ പ്രതികരിച്ചിരുന്നു. വരനെ ആവശ്യമുണ്ട് സിനിമയിൽ രണ്ട് തവണയാണ് ചേതനയുടെ ചിത്രം ഉപയോഗിച്ചിരുന്നത്.

ദുൽഖർ സൽമാന്റെ നിർമാണത്തിൽ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തീയെറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിനെതിരെ ആരോപണവുമായി രംഗത്തെത്തുകയാണ് ഒരു യുവതി. അവരുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ സിനിമയിൽ ഉപയോ?ഗിച്ചു എന്നാണ് പറയുന്നത്. തുടർന്ന് ക്ഷമാപണവുമായി ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തി.

ചിത്രത്തിലെ ഒരു രംഗത്തിലാണ് യുവതിയുടെ ഫോട്ടോ കാണിക്കുന്നത്. തന്റെ ഫോട്ടോ ചിത്രത്തിൽ കാണിച്ചതിൽ നന്ദിയുണ്ടെന്ന് പറഞ്ഞ യുവതി പൊതുവേദിയിൽ നിന്നും തനിക്ക് ഉണ്ടാകാനിടയുള്ള ബോഡി ഷെയ്മിങ്ങിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും കുറിച്ചു. സിനിമയിലെ രംഗത്തിൻറെ സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്.

‘എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയിൽ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങിൽ നിന്നും എന്നെ ഒഴിവാക്കി തരണം. സിനിമയിലെ ഈ രംഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്റെ ചിത്രങ്ങൾ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നു യുവതി ട്വീറ്റ് ചെയ്തു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി ദുൽഖർ തന്നെ രംഗത്തെത്തിയത്. തെറ്റിന്റെ പൂർണ ഉത്തരവാദിത്വം ഞങ്ങൾ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുൽഖർ ട്വീറ്റ് ചെയ്തു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇങ്ങനെയാരു പ്രശ്നമുണ്ടായതിൽ എന്റെ പേരിലും സിനിമയുടെ നിർമാണ കമ്പനിയായ ഡിക്യൂസ് വെഫെയർ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. അത് മനഃപൂർവ്വം സംഭവിച്ചതല്ലെന്നും ദുൽഖർ കുറിച്ചു.

Advertisement