മലയാള സിനിമയിലെ ക്ലാസ്സിക് സിനിമകളുടെ അമരക്കാരനായ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് മംമ്താ മോഹൻദാസ്. 17 വർഷത്തിലധികമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മംമ്ത ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ്.
അതേ സമയം അഭിനയം കൊണ്ടും തന്റെ ജീവിതം കൊണ്ടും എല്ലാവർക്കും മാതൃക കൂടിയാണ് മംമ്ത. രണ്ടു തവണ ക്യാൻസറിനോട് പൊരുതി വിജയിച്ച താരം കൂടിയായ മംമ്ത സിനിമയിൽ നിന്ന് തനിക്കുണ്ടായ ഒരു മോശം അനുഭവത്തിന്റെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ കുസേലൻ എന്ന ചിത്രത്തിൽ താൻ അഭിനയിച്ച പാട്ട് സീൻ ചില കാരണങ്ങളാൽ വെട്ടി ചുരുക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അന്നൊക്കെ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കി മാത്രമായിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ ആ സിനിമയിൽ ഞാൻ ഭാഗമാകില്ലായിരുന്നു.
എന്റെ റോൾ മനസ്സിലായപ്പോൾ തന്നെ ആ സെറ്റിൽ നിന്ന് ഞാൻ ഇറങ്ങിപ്പോയേനെ. പക്ഷേ അന്ന് അങ്ങനെ എനിക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. അത് കൊണ്ട് തന്നെ ഞാൻ അന്ന് ആ ചിത്രത്തിൽ അഭിനയിച്ചു. ആകെ ആ ചിത്രത്തിൽ എനിക് ഉണ്ടായിരുന്നത് ഒരേ ഒരു ഷോട്ട് മാത്രമായിരുന്നു.
അത് എനിക്ക് വല്ലാതെ വിഷമം ഉണ്ടാക്കി. ഒരിക്കലും അങ്ങനെ അഭിനയിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയതല്ല. അത് തന്നെയാണ് എന്നെ വല്ലാതെ വേദനിപ്പിച്ചതും. അവിടെ നിന്നും അഭിനയിച്ചതിന് ശേഷം തിരികെ വന്നതിനു ശേഷമാണ് എനിക്ക് രജനി സാറിനോടുള്ള ബഹുമാനം ഇരട്ടിയായത്.
കാരണം രജനി സാറിനെ പോലുള്ള ഒരു സൂപ്പർസ്റ്റാർ ഒരിക്കലും ചെയ്യാത്ത കാര്യം ആണ് അതിന് ശേഷം സാർ ചെയ്തത്.
ഞാൻ അഭിനയിച്ചു തിരികെ പോയി കഴിഞ്ഞു എപ്പോഴോ ഒരു ദിവസം ആണ് ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വഴി ഞാൻ വളരെ വിഷമിച്ചാണ് സെറ്റിൽ നിന്ന് പോയതെന്ന് രജനി സാർ അറിഞ്ഞത്. സാർ ഉടൻ തന്നെ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു ഈ കാര്യങ്ങൾ ഒന്നും തനിക്ക് അറിയില്ലായിരുന്നു എന്ന്.
അത് കൊണ്ട് മംമ്തയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെകിൽ അത് ക്ഷമിക്കണം എന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞു. അത് കേട്ടപ്പോഴേക്കും എനിക്ക് ശരിക്കും അത്ഭുതം തോന്നി. ഈ സംഭവങ്ങൾ ഒന്നും ഒരിക്കലും സാർ അറിഞ്ഞു കൊണ്ടായിരിക്കില്ല നടന്നതെന്ന് എനിക്കുറപ്പുണ്ട് എന്നൊക്കെ ഞാൻ സാറിനോട് പറഞ്ഞുവെന്നും മംമ്ത വെളിപ്പെടുത്തി.