മലയാള സിനിമയിലെ മാതൃകാ താര ദമ്പതികൾ ആണ് നടൻ ജയറാമും പാർവതിയും. ജയറാം സിനിമയിലെത്തിയ സമയത്ത് അന്ന് മലയാളത്തിലെ സൂപ്പർ നടിയായിരുന്ന പാർവ്വതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
അതേ സമയം ഇന്നും ഈ പ്രിയ താരങ്ങളുടെ പ്രണയകഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയം ആണ്. പാർവതിയുടേയും ജയറാമിന്റേയും രസകരമായ പ്രണയകഥ നടി ഉർവശി മുമ്പ് പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.
90 കളിലെ സത്യൻ അന്തിക്കാട് ശ്രീനിവാസൻ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇവർ മൂവരും. ഞാനും പാർവതിയും ഒന്നിച്ച് അഭിനയിച്ചു തുടങ്ങുന്നതിനു മുൻപു തന്നെ ജയറാമും പാർവതിയും പ്രണയത്തിൽ ആയിരുന്നു എന്നാണ് ഉർവശി പറയുന്നത്.
Also Read
വാശി കയറിയാൽ മഞ്ജുവിനെ തോപ്പിക്കാൻ ആർക്കും കഴിയില്ല, പ്രമുഖ സംവിധായകൻ വെളിപ്പെടുത്തിയത്
തലയണമന്ത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ജയറാമും പാർവ്വതിയും തമ്മിലുള്ള പ്രണയകാലമാണ് ഓർമകളിൽ ആദ്യം വരികയെന്നും താരം പറയുന്നു. ചില എതിർപ്പും കാര്യങ്ങളും ആക്കെ പാർവതിയുടെ വീട്ടിൽ നിന്നുമുണ്ട്.
ജയറാമും പാർവ്വതിയും ഒരുമിച്ച് അഭിനയിക്കുന്ന സെറ്റിൽ അതൊക്കെയാണ് അന്നത്തെ വലിയ തമാശയെന്നും താരം പറയുന്നു.അപ്പുറത്ത് ചിത്രീകരണം നടക്കുകയാണെന്ന് പറഞ്ഞ് ഞാൻ അമ്മയെ വേറെ മുറിയിൽ കൊണ്ടു പോയി സംസാരിക്കും.
ആ ഗ്യാപ്പിൽ ജയറാമും പാർവ്വതിയും സംസാരിക്കുകയാവും. കൂട്ടുകാരെ ഹെൽപ്പ് ചെയ്യുന്നതിന്റെ ഒരു രസമുണ്ടല്ലോ. അതൊക്കെ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട് ഞങ്ങൾ. പാർവതിയുടെ അമ്മ ഇവരെ സദാ നിരീക്ഷിക്കുന്നുണ്ടാവും. ഇവർ രണ്ടു പേരും എപ്പോഴാണ് മുങ്ങുന്നത്, ഷോട്ട് ഇല്ലാത്ത സമയത്ത് ഏത് ഭാഗത്തേക്കാണ് പോവുന്നത് എന്നൊക്കെ.
അമ്മയെ അവിടെ നിന്നും ഒഴിവാക്കി ശ്രദ്ധ തിരിക്കലൊക്കെ എന്റെ ഏർപ്പാടായിരുന്നു അന്ന്. കാസറ്റിൽ ശബ്ദം റെക്കോർഡ് ചെയ്ത് പരസ്പരം കൈമാറൽ ഒക്കെയായിരുന്നു ഇവരുടെ വേറെ കലാ പരിപാടി. ജയറാം ചിത്രീകരണത്തിന്റെ ഇടവേളയിൽ ആ കാസറ്റ് ഒക്കെ കേട്ട് ആസ്വദിച്ചി രിക്കും എന്നും ഊർവ്വശി വ്യക്തമാക്കിയിരിന്നു.