മലയാളത്തിൽ ഇള്ളതിൽ വെച്ച് ഫൈനസ്റ്റ് ആക്ടറാണ് നിങ്ങൾ, ഒരു തർക്കവുമില്ല, എന്തൊരു തിരിച്ചുവരവാണിത്, നവ്യാ നായർക്ക് കയ്യടിച്ച് ഭാവന; നവ്യ കൊടുത്ത മറുപടി കേട്ടോ

174

മലയാളത്തിന്റെ പ്രിയനടി നവ്യാ നായർ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുക ആണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിയിലൂടെ ആണ് നവ്യയുടെ തിരിച്ചുവരവ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചു വരുന്നത്.

സാധാരണക്കാരി ആയൊരു വീട്ടമ്മയുടെ വേഷത്തിലാണ് ചിത്രത്തിൽ നവ്യാ നായർ എത്തുന്നത്. നവ്യ അവതരിപ്പിക്കുന്ന രാധാമണി എന്ന ബോട്ട് കണ്ടക്ടറുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിന്ധിയേയും അതിനെ അവർ എങ്ങനെ നേരിടുന്നു എന്നുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നവ്യാ നായരുടെ പ്രകടനവും കയ്യടി നേടുകയാണ്.

Advertisements

ഇപ്പോഴിതാ നവ്യയുടെ പ്രകടനത്തിന് കയ്യടിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി ഭാവന. തന്റെ ഇസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലൂടെ ആയിരുന്നു നവ്യയുടെ തിരിച്ചുവരവിനെ ഭാവന അഭിനന്ദിച്ചത്. നീണ്ട പത്ത് വർഷത്തിന് ശേഷമാണ് നവ്യ സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

Also Read
മലയാളത്തിൽ ഇള്ളതിൽ വെച്ച് ഫൈനസ്റ്റ് ആക്ടറാണ് നിങ്ങൾ, ഒരു തർക്കവുമില്ല, എന്തൊരു തിരിച്ചുവരവാണിത്, നവ്യാ നായർക്ക് കയ്യടിച്ച് ഭാവന; നവ്യ കൊടുത്ത മറുപടി കേട്ടോ

കഴിഞ്ഞ ദിവസമാണ് ഞാൻ ഒരുത്തീ കണ്ടത്. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല, സിനിമ വളരെ ത്രില്ലിങ് ആയതുകൊണ്ട് ഞാൻ സീറ്റിന്റെ അറ്റത്തിരുന്നാണ് കണ്ടത്. നവ്യ, പത്ത് വർഷങ്ങൾക്ക് ശേഷമാണ് നിങ്ങളെ സ്‌ക്രീനിൽ കാണുന്നത്. വാവ് എന്തൊരു തിരിച്ചുവരവാണ് നിങ്ങൾ നടത്തിയിരിക്കുന്നത്.

മലയാളത്തിലുള്ളതിൽ വെച്ച് ഒരു ഫൈനസ്റ്റ് ആക്ടറാണ് നിങ്ങൾ എന്നതിൽ ഒരു തർക്കവുമില്ല. രാധാമണിയെ അതിഗംഭീരമാക്കാൻ നിങ്ങൾക്കായി എന്നായിരുന്നു ഭാവന കുറിച്ചത്. പിന്നാലെ ചിത്രത്തിലെ മറ്റ് താരങ്ങളേയും അഭിനന്ദിക്കാൻ ഭാവന തയ്യാറാകുന്നുണ്ട്.

വിനായകൻ, സൈജു കുറുപ്പ്, ആദിത്യ എന്നിവരുടെയും അഭിനയവും വളരെ മികച്ചതായിരുന്നുവെന്നാണ് ഭാവന പറയുന്നത്. പിന്നാലെ തന്നെ ഭാവനയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് നവ്യയുമെത്തിയിട്ടുണ്ട്. നന്ദി പ്രിയപ്പെട്ടവളേ നീ വേഗം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ്, ഒരുപാട് സ്‌നേഹം എന്നായിരുന്നു നവ്യയുടെ പ്രതികരണം. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഒരുത്തീ.

ചിത്രത്തിലെ നവ്യയുടെയും വിനായകന്റേയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ബാലാമണിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന നവ്യയുടെ തിരിച്ചുവരവ് രാധാമണിയെന്ന വീട്ടമ്മയുടെ വേഷത്തിലാണ്. ബോട്ട് കണ്ടക്ടറായ രാധാമണിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കെപിഎസി ലളിതയുടെ അവസാന ചിത്രം കൂടിയാണ് ഒരുത്തീ.

Also Read
ഇനി പുറകേ വന്നാലും കെട്ടില്ല, എന്റെ പ്രണയം നഷ്ടപെടുത്തിയതിൽ നിത്യ മേനോൻ ഒരിക്കൽ ദുഖിക്കും: സന്തോഷ് വർക്കി

നവ്യയുടെ തിരിച്ചുവരവിന് പിന്നാലെ ഭാവനയും തിരിച്ചുവരവിനൊരുങ്ങുകയാണ്. അഞ്ച് വർഷത്തിന് ശേഷമാണ് ഭാവന മലയാളത്തിൽ അഭിനയിക്കുന്നത്. തനിക്കെതിരെയുണ്ടായ അതിക്രമത്തിന് പിന്നാലെ മലയാളത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം. കഴിഞ്ഞ ദിവസം താരം ഐഎഫ്എഫ്കെ വേദിയിൽ എത്തിയിരുന്നു.

വൻ കരഘോഷത്തോടെ ആയിരുന്നു ഭാവനയെ സദസ് സ്വീകരിച്ചത്. ചലച്ചിത്രമേളയിൽ ഭാവന എത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഭാവന ഉദ്ഘാടന ചടങ്ങിനെത്തിയത്. പോരാടുന്ന സ്ത്രീകൾക്ക് ആശംസ നേരുന്നതായാണ് ഭാവന പ്രതികരിച്ചത്. ആരാധകർ തന്റെ കരുത്താണെന്നും തനിക്ക് തന്നെ സ്നേഹത്തിന്് നന്ദിയുണ്ടെന്നും ഭാവന പിന്നീട് പറഞ്ഞിരുന്നു.

Advertisement