കീർത്തി സുരേഷിന് ഒപ്പം അഭിനയിച്ചപ്പോൾ എനിക്ക് പരിഹാസം മാത്രമാണ് കിട്ടിയത്: സങ്കടത്തോടെ വീണാ നന്ദകുമാർ

35125

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി താരമാണ് നടി വീണാ നന്ദകുമാർ. പുതുമുഖ സംവിധായകനായ നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി റിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നടി വീണാ നന്ദകുമാർ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയാവുന്നത്.

മലയാളത്തിലെ ശ്രദ്ധേയനായ യുവനടൻ ആസിഫലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ സിനിമയിലെ നായികയായി എത്തി മലയാളികളുടെ മനം കവർന്ന സുന്ദരിയായിരുന്നു വീണാ നന്ദകുമാർ. കെട്ട്യോളാണ് എന്റെ മാലാഖയിലെ വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലേക്ക് അരങ്ങേറിയത്.

Advertisements

ഈ ചിത്രത്തിലെ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വീണാ നന്ദകുമാർ മലയാള സിനിമാരംഗത്ത് സജീവമാകുന്നത്. നേരത്തെ ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിന് വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുത്തെങ്കിലും അവസരം ലഭിച്ചില്ല. പല തവണ ശ്രമിച്ചിട്ടും കാര്യമായി ശോഭിക്കാൻ തുടക്കകാലത്ത് വീണയ്ക്ക് സാധിച്ചിരുന്നില്ല.

Also Read
മഞ്ജു വാര്യർ കഥയറിയാതെ ആടരുത്, യാഥാർഥ്യങ്ങളിക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട്: നടിക്ക് എതിരെ രൂക്ഷ വിമർശനം

കോഴിപ്പോര്, ലവ് എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വീണ, പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. എന്നാൽ, കീർത്തി സുരേഷ് അവതരിപ്പിച്ച ആർച്ച എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി ഒരു ചെറിയ വേഷമാണ് വീണ മരക്കാരിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വേഷം തനിക്ക് പരിഹാസങ്ങൾ മാത്രമാണ് നേടിതന്നത് എന്നാണ് നടി പറയുന്നത്. അടുത്തിടെ റിലീസ് ചെയ്ത അമൽ നീരദ് മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിൽ ജെസ്സി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ വീണ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.

നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്ന് വെളിപ്പെടുത്തിയ വീണ, മറ്റു നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അത്തരം വേഷങ്ങളും തിരഞ്ഞെടുക്കും എന്ന് പറഞ്ഞു. എന്നാൽ, മരക്കാറിലെ കഥാപാത്രം തനിക്ക് പരിഹാസങ്ങൾ മാത്രമാണ് നൽകിയതെന്നും വീണ നന്ദകുമാർ പറഞ്ഞു. തന്റെ ഭാവി ആഗ്രഹങ്ങളും നടി വെളിപ്പെടുത്തുന്നുണ്ട്.

Also Read
വിജയ് ആയിരുന്നു നായകൻ, ഞാനായത് കൊണ്ട് അധികമാരും ഒന്നും പ്രതീക്ഷിച്ചില്ല, അഞ്ജുവിന്റെ പടം എന്ന് പറഞ്ഞങ്ങ് വിട്ടു, പക്ഷെ പടം സൂപ്പർ ഹിറ്റ്!: അഞ്ജു അരവിന്ദ്

നായിക കഥാപാത്രങ്ങൾക്ക് തന്നെയാണ് മുൻഗണന. എന്നാൽ, മറ്റു നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അവയും തിരഞ്ഞെടുക്കും. എന്നാൽ, മരക്കാറിലെ ആ കഥാപാത്രം എനിക്ക് പരിഹാസങ്ങൾ മാത്രമാണ് നേടി തന്നത്. അത് റോൾ ചോദിച്ചു നടക്കുന്ന സമയത്ത് ലഭിച്ച അവസരമാണ്. എന്തുതന്നെ ആയാലും യാതൊരു പരിഹാസങ്ങൾക്കും എന്നെ തളർത്താൻ കഴിയില്ല. കൂടുതൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് മുന്നോട്ട് തന്നെ പോകുമെന്നും വീണ നന്ദകുമാർ പറയുന്നു.

Advertisement