നടൻ ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ നിർണായക നീക്കം, സംഭവം ഇങ്ങനെ

292

കഴിഞ്ഞ കുറേക്കാലമായി കഷ്ടകാലത്തിലൂടെ കടന്നു പോകുന്ന താരമാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ആയിരുന്ന നടൻ ദിലീപ്. ഒന്നൊഴിയാതെ വിവാദങ്ങളും പ്രശ്‌നങ്ങളും അദ്ദേഹത്തെ പിൻതുടർന്ന് എത്തിക്കൊണ്ടേയിരിക്കുകയാണ്.

ഇപ്പോഴിതാ ദിലീപിനെയും നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാൻ നിർണായക നീക്കവുമായി എത്തിയിരിക്കുകയാണ് ഫിയോക്ക് എന്ന സംഘടന. നിലവിൽ ഫിയോക്കിന്റെ ആജീവനാന്ത ചെയർമാനായ ദിലീപിനെയും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂരിനെയും ഈ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഭരണഘടന ഭേതദതിക്കാണ് ഫിയോക്ക് ഒരുങ്ങുന്നത്.

Advertisements

Also Read
കീർത്തി സുരേഷിന് ഒപ്പം അഭിനയിച്ചപ്പോൾ എനിക്ക് പരിഹാസം മാത്രമാണ് കിട്ടിയത്: സങ്കടത്തോടെ വീണാ നന്ദകുമാർ

31ന് ചേരുന്ന ജനറൽ ബോഡി യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും. 2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർന്നതോടെയാണ് തിയേറ്റർ ഉടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് ദിലീപിന്റെ കാർമികത്വത്തിൽ രൂപം നൽകിയത്.

ഫിയോക്കിന്റെ ആജീവനാന്ത ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങൾ യഥാക്രമം ദിലീപിലും ആന്റണി പെരുമ്പാവൂരിലും നിലനിർത്തിയായിരുന്നു ഭരണഘടനയ്ക്ക് രൂപം നൽകിയതും. ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭാരണഘടനയിൽ എഴുതി ചേർത്തിരുന്നു.

ഈ നിയമം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് ആയ വിജയകുമാറിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നത്. മോഹൻലാൽ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടർച്ചയാണ് നിലവിലെ നീക്കത്തിലെത്തി നിൽക്കുന്നത്.

Also Read
പത്ത് സ്ത്രീകളുമായി ശാ രീ രി ക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്, പത്ത് സ്ത്രീകളോടും ഞാൻ ചോദിച്ചു വാങ്ങിയതാണ്, ആരും ഇങ്ങോട്ട് വന്ന് തന്നതല്ല: തുറന്നടിച്ച് വിനായകൻ

Advertisement