ആ സിനിമ റിലീസ് ചെയ്യുമ്പോൾ അച്ഛൻ ആശുപത്രിയിലായിരുന്നു, അച്ഛന് എന്റെ ആ സിനിമ കാണാൻ പറ്റിയില്ല, പിതാവിന്റെ വിയോഗത്തെ കുറിച്ച് സങ്കടത്തോടെ ശ്രുതി ജയൻ

251

നൃത്ത രംഗത്ത് നിന്നും സിനിമയിലെത്തി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത താരമാണ് നടി ശ്രുതി ജയൻ. മികച്ച ഒരു ഭരതനാട്യം നർത്തകിയായ ശ്രുതി ജയൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയ രംഗത്ത് എത്തിയത്.

ഈ സിനിമയ്ക്ക് ശേഷം ശ്രുതിയെ തേടി നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു. 2021 ൽ പുറത്ത് ഇറങ്ങിയ എല്ലാം ശരിയാവും ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. സഖാഖ് അജിത എന്ന കഥാപാത്രത്തെയാണ് ഈ സിനിമയിൽ ശ്രുതി ജയൻ അവതരിപ്പിച്ചത്. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Advertisements

സഖാവ് അജിത തനിക്ക് ഒരുപാട് സ്പെഷ്യൽ ആണ് എന്നാണ് നടി പറയുന്നത്. നാന ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ സിനിമ കാണാൻ കഴിയാതെ അച്ഛൻ യാത്രയായതിനെ കുറിച്ചും താരം പറയുന്നു.

വലിയൊരു പിന്തുണയോടുകൂടി സിനിമയിൽ എത്തിയ ഒരാളൊന്നുമല്ല ഞാൻ. അഭിനേത്രി എന്ന നിലയിൽ പലരും എന്നെ അംഗീകരിച്ചിട്ട് ഉണ്ടായിരുന്നില്ല. എന്നാൽ എല്ലാം ശരിയാവും എന്ന ചിത്രത്തിലെ സഖാവ് അജിതയെ കണ്ട് എനിക്ക് അടുത്തുനിൽക്കുന്ന പലരും എന്നെ അംഗീകരിച്ചുതുടങ്ങി.

Also Read
വിനായകനെ തല്ലാൻ ഉള്ള ധൈര്യം ഒന്നും എനിക്കില്ല, അയാൾ തിരിച്ചടിച്ചാൽ ഞാനവിടെ വീണു പോകും: വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നവ്യാ നായർ

പക്ഷേ ഒരു സങ്കടമുള്ളത് അച്ഛന് (ജയൻ-സംഗീതജ്ഞനായിരുന്നു) സിനിമ കാണാൻ കഴിഞ്ഞില്ല എന്ന് മാത്രമേയുള്ളൂ. സിനിമ റിലീസാവുമ്പോൾ അച്ഛൻ ഹോസ്പിറ്റലിലാണ്. കസിൻ സിനിമാ തീയേറ്ററിൽ പോയി കണ്ടിട്ട് അതിലെ എന്റെ ഒരു ചെറിയ ഭാഗം ഫോട്ടോ എടുത്തു അച്ഛനെ കാണിച്ചിരുന്നു. സന്തോഷം കൊണ്ട് അച്ഛന്റെ കണ്ണു നിറയുന്നത് കണ്ടു. അതിൽപരം എനിക്ക് എന്താണ് നേടാനുള്ളത്.

അച്ഛനെ കുറിച്ചും താരം വാചാലയാവുന്നുണ്ട്. അച്ഛൻ എന്റെ ജീവിതത്തിലെ ഗുരുവും മെന്ററുമൊക്കെയായിരുന്നു. അച്ഛന്റെ മരണത്തിന്റെ വേദനയിൽ നിന്ന് കരകയറാൻ സിനിമ സഹായിച്ചിട്ടുണ്ട്. ഞാൻ ഒരു നർത്തകിയാണ്. നൃത്തം ചെയ്യുമ്പോൾ എന്നിലേക്ക് എത്തുന്ന ഊർജ്ജം പലപ്പോഴും എന്റെ ജീവിതത്തിന്റെ ഇന്ധനമായിട്ടുണ്ട്. അതുപോലെ ഒരു ആർട്ടാണ് സിനിമയും.

നൃത്തത്തിൽ ഒരാളുടെ ഊർജ്ജമാണെങ്കിൽ സിനിമയിൽ ഒരുപാട് പേരുടെ ഊർജ്ജമാണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ സന്തോഷം നൽകും സംതൃപ്തിയും നൽകുമെന്നും ശ്രുതി പറയുന്നു. നൃത്ത വേദിയിൽ നിന്നാണ് സിനിമയിൽ എത്തുന്നത്. ചെറുപ്പ മുതൽ ആത്മാവ് പോലെ നൃത്തം ഉണ്ട്. 2006 മുതൽ 2016 വരെ കലാക്ഷേത്രയിൽ പഠിച്ചു. അവിടെ സിനിമയും സിനിമക്കാരിയും ഒന്നുമില്ല.

പഠനം പൂർത്തിയാക്കി നാട്ടിൽ എത്തിയപ്പോൾ സ്റ്റേജ് പ്രോഗ്രാമുകളിലിും നാടകത്തിലും അഭിനയിച്ചു. അതുമായി മുന്നോട്ട് പോകുമ്പോഴാണ് അങ്കമാലി ഡയറീസ് സിനിമയിൽ അവസരം ലഭിക്കുന്നത്. ഓഡീഷൻ വഴിയാണ സിനിമയിൽ അവസരം ലഭിക്കുന്നത്. അങ്കമാലി ഡയറീസ് കഴിഞ്ഞപ്പോൾ സിനിമയോട് കൂടുതൽ അടുക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

അന്യഭാഷ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും, ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ രാജേഷ് ടച്ച്വർ സാറിന്റെ ദാഹിനി എന്ന ചിത്രത്തിൽ അഭിനയിച്ചു. തന്നിഷ്താ ചാറ്റർജി മാമും ജെഡി ചക്രവർത്തി സാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മന്ത്രവാദിനി വേട്ടയിൽ ഇരയാക്കുന്ന സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ്.

Also Read
‘ജെന്റിൽമാൻ 2’വിൽ നായികയായി നയൻതാര ചക്രവർത്തി ; സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ച് താരം

പത്തു പന്ത്രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു. കാട്ടിലായിരുന്നു ചിത്രീകരണം. ഞാൻ വളരെ വർക്ക്ഹോളിക്കായ ഒരാളാണ്. അതുകൊണ്ടുതന്നെ ഓടാൻ പറഞ്ഞാലും ചാടാൻ പറഞ്ഞാലും ചെളിയിൽ വീഴാൻ പറയുമ്‌ബോഴൊന്നും ഒരു പ്രശ്നവുമില്ലായിരുന്നു. ബോളിവുഡിൽ പ്രമുഖരായവർക്കൊപ്പം അഭിനയിക്കുക എന്നതുതന്നെ ഭാഗ്യമായാണ് കാണുന്നത്. എന്തൊരു സിംപിളായ വ്യക്തിത്വം ഉള്ളവരാണ്. സിനിമയോട് അത്രയും കമ്മിറ്റഡായി നിൽക്കുന്ന അവരെ കണ്ട് ഒരുപാട് പഠിക്കാനുണ്ടെന്നും താരം പറഞ്ഞു.

Advertisement