എന്റെ യഥാർഥ ജീവിതത്തിൽ നിന്നാണ് ഡയമണ്ട് നെക്ലേസിലെ സംവൃതയുടെ കഥാപാത്രത്തെ ഒരുക്കിയത്: മംമ്ത മോഹൻദാസ്

142

സൂപ്പർ സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂയം മലയാള സിനിമയിലേക്ക് എത്തിയ താരമാണ് മംമ്ത മോഹൻദാസ്. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ തിരവധി ചിത്രങ്ങളിൽ വേഷമിട്ട മംമ്ത പിന്നണി ഗായിക കൂടിയാണ്. പിന്നീട് നിരവധി സിനിമകളിൽ നായികയായി മാറിയ നടി മികച്ച ഒരു ഗായിക കൂടിയാണ്.

ദളപതി വിജയ് നായകനായ വില്ല് എന്ന സിനിമയിലെ ഡാഡിമമ്മി വീട്ടിൽ ഇല്ല എന്ന മംമ്ത പാടിയ ഗാനം തെന്നിന്ത്യയിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. മലയാളത്തിലെ യൂവതാരങ്ങൾക്കും സൂപ്പർതാരങ്ങൾക്കും എല്ലാം ഒപ്പം മംമ്ത അഭിനയിച്ചിരുന്നു.

Advertisements

Also Read
തകർന്ന് തരിപ്പിണമായിരുന്ന സമയത്ത് ദിലീപിന് കിട്ടിയ കച്ചിത്തുരുമ്പ് ആയിരുന്നു അത്, അത് അദ്ദേഹം നന്നായി ഉപയോഗിച്ചു, വെളിപ്പെടുത്തൽ

അതേ സമയം ജീവിത്തിൽ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരം കൂടിയാണ് മംമ്ത മോഹൻ ദാസ.് ഇപ്പോൾ ഇതാ ലാൽജോസ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിൽ സംവൃത സുനിൽ അവതരിപ്പിച്ച കഥാപാത്രം തന്റെ യഥാർഥ ജീവിതത്തിൽ നിന്നുള്ള പ്രചോദനം ഉൾകൊണ്ടാണ് ജനിച്ചതെന്ന് പറയുകയാണ് താരം.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. മംമ്ത മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ:

2014 ന് മുൻപ് ചിന്തിച്ച് തുടങ്ങിയതാണ് യുഎഇ യിലേക്ക് താമസം മാറ്റണമെന്ന്. മാതാപിതാക്കൾക്കും അതിഷ്ടമാണ്. എന്നാൽ രോഗവും ചികിത്സയുമെല്ലാം പ്രശ്നമായി. ബഹ്റൈനിൽ ജനിച്ച എന്റെ സിനിമാ ജീവിതം ഇന്ത്യയിൽ. ചികിത്സാർഥം താമസം യുഎസിലെ ലൊസാഞ്ചലസിൽ.

എന്നാൽ ഇതെല്ലാം ഒത്ത് പോകുന്ന രീതിയിൽ താമസത്തിന് പറ്റിയ സ്ഥലം യുഎഇ ആണ്. രണ്ട് വർഷത്തിനകം ഇവിടേക്ക് മാറും. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇവിടെയുണ്ട്. എല്ലാ ബന്ധങ്ങളും കളഞ്ഞ് അമേരിക്കയിൽ ജീവിക്കാമെന്ന് പറയുന്ന ചില കൂട്ടുകാരുമുണ്ട്.

എന്നാൽ എനിക്ക് കഴിയില്ല മലയാളിയായിരിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം. ചികിത്സയ്ക്ക് മാത്രമാണ് യുഎസിൽ തങ്ങിയതും തങ്ങുന്നതും. അവിടെ ഞാൻ ആരുമല്ല. ചിപ്പി പോലെയുള്ള ഈ ലോകം ഇഷ്ടമാണ്. കൂടുതൽ കാലം ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

Also Read
ആഗോള കളക്ഷനിൽ ദൃശ്യത്തെയും മറികടന്ന് റെക്കോർഡ് നേട്ടം, മോഹൻലാലിന്റെ റെക്കോർഡുകൾ എല്ലാം മറികടന്ന് മെഗാസ്റ്റാറിന്റെ ഭീഷ്മപർവ്വം

ലാൽ ജോസിനോട് ആദ്യം ചോദിച്ചത് എന്താ ഞാനിവിടെ ഉള്ള കാര്യം മറന്നോ എന്നാണ്. എന്റെ അഭിമുഖം കണ്ട് പ്രചോദിതനായിട്ടാണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ അമ്മു എന്ന കഥാപാത്രം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നെയും ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമാണ് അതെന്നും മംമ്ത വ്യക്തമാക്കുന്നു.

Advertisement