ബോളിവുഡിലെ ശ്രദ്ധേയരായ യുവതാരങ്ങൾ ആണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിലൂടെ വളരെ വേഗം തന്നെ ഒട്ടേറെ ആരാധകരെ നേടിയെടുത്തവരാണ് ഇരുവരും.
ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചകളിലൊന്നാണ് യുവതാരങ്ങളായ കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും തമ്മിലുള്ള പ്രണയം. സിനിമാ ആരാധകർ എപ്പോഴും ചർച്ചചെയ്യുന്ന ഒന്നാണ് താരങ്ങളുടെ പ്രണയം. എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പുറത്ത് അറിയുന്ന ഒന്നാണ് പ്രണയം.
താരങ്ങൾക്കിടയിലെ പ്രണയം ഒരിക്കലും അധികനാൾ ആരാധകരിൽ നിന്നും മറച്ചുവയ്ക്കാനാകില്ല. ഷേർഷയുടെ സെറ്റിൽ വച്ചാണ് ഇരുവരും അടുക്കുന്നത്.ആ സൗഹൃദം പിന്നീട് പ്രണയമായി മാറുക ആയിരുന്നു. എന്നാൽ രണ്ടുപേരും തങ്ങൾ പ്രണയത്തിലാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസം താരം നൽകിയൊരു അഭിമുഖം ചർച്ചയാവുകയാണ്.
തന്റെ പ്രണയത്തെ കുറിച്ചാണ് കിയാര വെളിപ്പെടുത്തിയിരിക്കുന്നത്. എപ്പോഴാണ് അവസാനമായൊരു ഡേറ്റിന് പോയതെന്നായിരുന്നു ചോദ്യം. ഇതിന് കിയാര നൽകിയ മറുപടി ഈ വർഷം തന്നെ ആണെന്നായിരുന്നു. ഈ വർഷം രണ്ട് മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അപ്പോൾ നിങ്ങൾ തന്നെ കണക്ക് കൂട്ടിക്കോളൂ എന്നായിരുന്നു കിയാരയുടെ മറുപടി.
ഇതോടെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കണക്ക് കൂട്ടൽ ആരംഭിക്കുകയായിരുന്നു. സിദ്ധാർത്ഥും കിയാരയും അടുത്തകാലത്ത് ഒരുമിച്ച് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതാണ് കിയാര പറഞ്ഞ ഡേറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയിലായിരുന്നു ഇത്.
ഇതുകൂടാതെ കിയാര സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. ഇത്രയും മതിയല്ലോ ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കും ഉത്തരത്തിലെത്താൻ. തന്റെ കാമുകൻ വഞ്ചിച്ചാൽ എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിനും കിയാര മറുപടി നൽകി.
അവനെ ബ്ലോക്ക് ചെയ്യുമെന്നും പിന്നെ തിരികെ പോകില്ലെന്നും താരം പറഞ്ഞു. കിയാരയും സിദ്ധാർത്ഥും പലപ്പോഴും ഒരുമിച്ചാണ് കാണാറുള്ളത്. ഒരുമിച്ചുള്ള ഡിന്നറുകളും യാത്രകളുമെല്ലാം ചർച്ചയായി മാറിയിരുന്നു. ഫഗ്ലി എന്ന ചിത്രത്തിലൂടെയായിരുന്നു കിയാരയുടെ അരങ്ങേറ്റം.
Also Read
പുതിയ റെക്കോർഡ് സ്വന്തമാക്കി സൂര്യയും മണിക്കുട്ടനും, എന്തിലാണെന്ന് അറിഞ്ഞാൽ നിങ്ങളും കൈയ്യടിക്കും
പിന്നീട് എംഎസ് ധോണി ദ അൺടോൾഡ് സ്റ്റോറിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. കബീർ സിംഗ്, ലസ്റ്റ് സ്റ്റോറീസ്, ലക്ഷ്മി, ഗുഡ് ന്യൂസ്, തുടങ്ങിയ ചിത്രങ്ങളിൽ നായികയായിട്ടുണ്ട്. ഇന്ദു കി ജവാനിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഷേർഷ, ബൂൽ ബുലയ്യ 2, ജുഗ് ജുഗ് ജിയോ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ.