ലൈറ്റ് പോയതും ആരോ കാവ്യയേയും സംയുക്തയേയും കയറിപ്പിടിച്ചു, കുറ്റക്കാരൻ ആയത് ദിലീപ്, പ്രതിയുടെ കരണം നോക്കി പൊട്ടിച്ച് സംയുക്ത

8002

മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കിയ കൂട്ടുകെട്ടാണ് റാഫി മെക്കാർട്ടിൻ സംവിധാന ജോഡികൾ. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്ന തങ്കാശിപ്പട്ടണം ഒരുക്കിയതും റാഫിയും മെക്കാർട്ടിനും ചേർന്ന് ആയിരുന്നു.

മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച് മലയാള സിനിമയിലെ സർവ്വകാല വിജയങ്ങളിൽ ഒന്നായി മാറിയ തെങ്കാശിപട്ടണത്തിൽ സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവരായിരുന്നു നായകന്മാർ. കാവ്യ മാധവൻ, സംയുക്ത വർമ, ഗീതു മോഹൻദാസ് എന്നിവരായിരുന്നു നായികമാരായി എത്തിയത്.

Advertisements

ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ഒരു രസകരമായ സംഭവമുണ്ടായിരുന്നു . രാത്രിയിൽ ഷൂട്ട് ചെയ്യുന്ന ഒരു രംഗത്തിനിടെ സെറ്റിൽ കറണ്ടു പോയി. ഇരുട്ടിൽ കാവ്യമാധവനെയും സംയുക്തവർമ്മയെയും ആരോ കയറിപ്പിടിച്ചു.

Also Read
വെള്ളമടിച്ചെത്തി അവര്‍ എന്നെ ഒത്തിരി തല്ലി, സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു, സെല്‍ഫി അക്രമക്കേസില്‍ സപ്‌ന ഗില്‍ പറയുന്നു

ഇതോടെ സെറ്റിൽ ആകെ ബഹളമായി. കറണ്ടു വന്നപ്പോൾ അടുത്ത് നിന്ന ദിലീപിനെ ആയിരുന്നു കാവ്യ മാധവനും സംയുക്ത വർമ്മയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചപ്പോൾ ദിലീപിന് വിഷമമായി.

തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്ത് ആയിരുന്നുവെന്ന് കള്ളം പറഞ്ഞു. ദിലീപ് അല്ലെന്ന് താരവും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവിൽ പ്രശ്‌നം പരിഹരിച്ച് വിണ്ടും ഷൂട്ടിംഗ് തുടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും കറണ്ട് പോയി.

പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു. തന്നെ കയറിപിടിച്ച ആളിന്റെ കരണത്ത് സംയുക്ത വർമ്മ പൊട്ടിച്ചതായിരുന്നു അത്. കറണ്ട് വന്നപ്പോൾ കവിൾത്തടം പൊത്തിപിടിച്ചു നിൽക്കുന്ന ഗീതു മോഹൻദാസിനെ ആണ് എല്ലാവരും കണ്ടത്.

രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. അവരെ പേടിപ്പിക്കാനായി തമാശയ്ക്ക് ഗീതു ചെയ്തത് ആയിരുന്നു. ഏതായാലും സെറ്റിലുള്ളവർക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായിരുന്നു ഈ സംഭവം.

Also Read
പ്രതിഫലം ആയി പറഞ്ഞത് വൻതുക, എന്നിട്ടും ഷാരൂഖ് ഖാന്റെ ചിത്രത്തിലെ വേഷം വേണ്ടെന്ന് വെച്ച് ഷക്കീല: കാരണം ഇതാണ്

Advertisement