പലരും പലതവണ അബന്ധങ്ങളിൽ പോയി ചാടിയിട്ടുണ്ടാകും, ഞാനും അതുപോലെയാണ് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്: നയൻതാര അന്ന് തുറന്ന് പറഞ്ഞത്

734

ഏതാണ്ട് 20 വർഷങ്ങളിൽ ഏറെയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് ലേഡി സൂപ്പർസ്റ്റാർ നയൻ താര. മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തമിഴിലേക്ക് ചേക്കേറി അവിടെ ലേഡി സൂപ്പർസ്റ്റാർ ആയി നയൻതാര മാറുക ആയിരുന്നു.

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാൾ കൂടിയാണ് താരം. കാമുകൻ വിഘ്നേഷ് ശിവനേ വിവാഹം കഴിച്ച് വാടക ഗർഭത്തിലൂടെ ഇരട്ടക്കുട്ടികളേയും സ്വന്തമാക്കി അഭിനയത്തോട് ഒപ്പം ജീവിതവും ആഘോഷമാക്കുകയാണ് നടി ഇപ്പോൾ.

Advertisements

Also Read
അന്നത്തെ ആ ‘നോ’കൾ മമ്മൂട്ടിക്ക് നഷ്ടമാക്കിയത് വൻ ഹിറ്റുകൾ, നേട്ടം കൊയ്തത് മോഹൻലാലും സുരേഷ് ഗോപിയും

അതേ സമയം മുമ്പ ഒരിക്കൽ സിനിമാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിന് ഇടയ്ക്ക് സ്വന്തം അനുഭവങ്ങളും നയൻതാര തുറന്ന് പറഞ്ഞിരുന്നു. ഏതാനം വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ കോകോ സിനിമയ്ക്ക് വേണ്ടി നയൻതാരയും ശിവകാർത്തികേയനും അനിരുദ്ധും വിജയ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നയൻസ് മനസ് തുറന്നത്.

ഓരോ ദിവസവും ലോകം നിങ്ങളെ കാണുന്നത് ഓരോ തരത്തിൽ ആണ്. ഇന്ന് ഒരു ദിശയിൽ നോക്കി കാണുന്നുണ്ടെങ്കിൽ, മറ്റൊരു ദിനം അതിന് വിപരീതം ആയിരിക്കും. ഇന്ന് നിങ്ങളെ ചിലർക്ക് ഇഷ്ടം ആയിരിക്കും.

നാളെ അവർക്ക് നിങ്ങളോട് വെറുപ്പായിരിക്കും. അതുകൊണ്ട് മറ്റുള്ളവർ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല. നമ്മൾ തെറ്റുകാരല്ലെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.

ജീവിതത്തിൽ പലരും പലതവണ അബന്ധങ്ങളിൽ പോയി ചാടിയിട്ടുണ്ടാകും. ഞാനും അതുപോലെയാണ്. ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ടെന്നും നയൻതാര പറഞ്ഞിരുന്നു. അന്ന് വിഘ്‌നേഷും ആയുള്ള തന്റെ പ്രണയവും നയൻതാര അഭിമുഖത്തിൽ പ്രതി പാദിച്ചിരുന്നു.

Also Read
ലൈറ്റ് പോയതും ആരോ കാവ്യയേയും സംയുക്തയേയും കയറിപ്പിടിച്ചു, കുറ്റക്കാരൻ ആയത് ദിലീപ്, പ്രതിയുടെ കരണം നോക്കി പൊട്ടിച്ച് സംയുക്ത

Advertisement