ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടി ആയിരുന്നു ചാർമ്മിള. മലയാളികളുടെയും പ്രിയപ്പെട്ട താരമായിരുന്ന ചാർമിള മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു. ധനം എന്ന മോഹൻലാൽ സിനിമയിലൂടെ എത്തിയ നടി പിന്നാട് നിരവധി മലയാളം ഹിറ്റ് ചിത്രങ്ങളിൽ നായികയായി.
എന്നാൽ സിനിമയെ പോലെ സുന്ദരം ആയിരുന്നില്ല നടിയുടെ സ്വകാര്യ ജീവിതം. ഒരു പ്രണയ തകർച്ചയും രണ്ട് ദാമ്പത്യ ജീവിത പരാജയങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. പ്രമുഖ സിനിമാ സീരിയൽ നടൻ കിഷോർ സത്യ ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്.
അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതോടെയാണ് താൻ കിഷോറുമായി അകന്നതെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള പറയുന്നു.
Also Read
അന്നത്തെ ആ ‘നോ’കൾ മമ്മൂട്ടിക്ക് നഷ്ടമാക്കിയത് വൻ ഹിറ്റുകൾ, നേട്ടം കൊയ്തത് മോഹൻലാലും സുരേഷ് ഗോപിയും
ഇനി ജീവിതത്തിൽ ഒരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അത് തന്റെ ആദ്യ ഭർത്താവായ കിഷോർ സത്യയാണ് എന്നാണ് ചാർമിള പറയുന്നത്. അദ്ദേഹം എന്നെ ചതിക്കുക ആയിരുന്നു. പ്രശസ്തൻ ആകാൻ വേണ്ടി മാത്രമാണ് എന്നെ അയാൾ വിവാഹം ചെയ്തത്.
അന്നദ്ദേഹം അസിസ്റ്റന്റ് ഡയറക്ടർ ആണ്. ടോപ്പ് ലെവലിൽ നിൽക്കുന്ന ഒരു നായിക തന്റെ കാമുകി ആണെന്ന് പറഞ്ഞു കൊണ്ടാണ് കിഷോർ സിനിമയിൽ എത്തുന്നത്. അങ്ങനെ കല്യാണവും കഴിച്ചു. എന്നിൽ നിന്നും അയാൾക്ക് വേണ്ട കാര്യങ്ങൾ നേടിയെടുത്തതോടെ അയാൾ എന്നെ ഉപേക്ഷിച്ചുപോകുകയും ചെയ്തു.
കിഷോറിന് ഞാൻ മാത്രമായിരുന്നില്ല. സുഹൃത്തിന്റെ ഭാര്യയുമായും ബന്ധമുണ്ടായിരുന്നു എന്നും ചാർമിള പറയുന്നു. എന്റെ ഒരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന് കിഷോർ സത്യ. എന്റെ അമ്മ പോയ വേദനയിലാണ് ഞാൻ. ആ സമയത്ത് കിഷോർ അടുത്ത് വന്നിരുന്ന് സംസാരിക്കും. ഒരു മാസം ആയിട്ടേയുള്ളൂ, നമ്മുടെ പേഴ്സണൽ കാര്യം വേറെ, ജോലി വേറെ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു.
ഞങ്ങൾ പെട്ടന്ന് സുഹൃത്തുക്കളായി. ആ ബന്ധം വിവാഹത്തിലും എത്തി. വീട്ടുകാരുടെ എല്ലാം സമ്മതത്തോടെ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ചെന്നൈയിൽ വച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതും കിഷോർ ഗൾഫിലേക്ക് പോയി. എന്നെ അഭിനയിക്കാനും സമ്മതിച്ചില്ല. ഷോകൾ ചെയ്യാം, സിനിമയിൽ അഭിനയിക്കാൻ പാടില്ല എന്നൊക്കെയായിരുന്നു നിബന്ധന.
നാല് വർഷം അയാൾ ഗൾഫിൽ ആയിരുന്നു. എന്നെ വിളിക്കുകയോ നാട്ടിലേക്ക് വരികയോ ചെയ്തില്ല. വിസയും അയച്ചില്ല. അവസാനം ഞാൻ അങ്ങോട്ട് തേടി പോകേണ്ട അവസ്ഥയിലേക്ക് എത്തി. അയാൾ സ്നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല. എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു. ഷാർജയിൽ വച്ച് എനിക്ക് മ യ ക്ക് മ രു ന്ന് ബന്ധം ഉണ്ട്, മ ദ്യ ത്തിനും മ യ ക്ക് മരുന്നിനും അടിമപ്പെട്ടു എന്നൊക്കെ വാർത്തകൾ വന്നു.
ഒന്നാമത്തെ കാര്യം ഷാർജയിൽ നിന്ന് ഒന്നും മ യ ക്ക് മരുന്നൊന്നും അത്ര പെട്ടന്ന് കിട്ടില്ല. അല്ലെങ്കിൽ അത്രയും വലിയ ബന്ധവും പൈസയും ഉണ്ടായിരിക്കണം. ഒരു വരുമാനവും ഇല്ലാതെ, പ്രോപ്പറായ വിസ പോലും ഇല്ലാതെ കിഷോർ സത്യ എന്ന ഭർത്താവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒന്ന് പുറത്ത് പോലും പോകാൻ കഴിയാത്ത ഞാൻ എവിടെ നിന്ന് ഇതൊക്കെ ഉപയോഗിക്കാനാണ്.
നാല് വർഷത്തിന് ശേഷം എനിക്കൊരു ഗൾഫ് ഷോ വന്നു. അങ്ങനെ ഞാൻ പോയി. അവിടെ എന്നെ പിക്ക് ചെയ്യാൻ വന്നത് ഒരു പെണ്ണിനൊപ്പമാണ്. അവൾക്കൊപ്പം അയാൾക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു. പിന്നീട് അവളുടെ വിസയിൽ ഞാൻ അവിടെ നിന്നു. കുറച്ച് ഷോകൾ കിട്ടി. എന്നാൽ അതിന്റെ എല്ലാം പൈസ എടുത്തത് അയാളാണ്.
ഒരു രൂപ പോലും എനിക്ക് തന്നില്ല. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനും അയാൾ തയ്യാറായില്ല. അപ്പോഴാണ് അവിടെ അയാൾക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് അറിയുന്നത്. അതോടെ എന്റെ ദാമ്പത്യം അവിടെ അവസാനിക്കുക ആയിരുന്നു എന്നും ചാർമിള പറഞ്ഞിരുന്നു.