ഒന്നുകിൽ നിർമ്മാതാവിന്റെ കൂടെ കിടക്കണം, അല്ലെങ്കിൽ വീഡിയോ കോളിൽ ന ഗ് ന യായി എത്തണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

12166

മിനിസ്‌ക്രീനിലെ ഏറ്റവുംവലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദിയിലൂടെ താരമായി മാറിയ നടിയാണ് ഉർഫി ജാവേദ്. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും വസ്ത്രധാരണത്തിലൂടേയും എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർഫി. തന്റെ സ്ഫോടനാത്മകമായ പ്രസ്താനവകളിലൂടേയും ഉർഫി വാർത്തകളിൽ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ ഉർഫി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ഇത്തവണ പക്ഷെ തന്റെ തുറന്നു പറച്ചിലാണ് ഉർഫിയെ വാർത്ത താരമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങളുമായാണ് ഉർഫി എത്തിയിരിക്കുന്നത്. പഞ്ചാബി കാസ്റ്റിംഗ് ഡയറ്കടറായ ഒബേദ് അഫ്രീദിയ്ക്കെതിരെയാണ് ഉർഫി രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

അഭിനയിക്കാൻ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ലൈം ഗി ക മാ യി പീ ഡി പ്പി ക്കു ന്ന വ്യക്തിയാണ് അഫ്രീദി എന്നാണ് ഉർഫി ആരോപിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു ഉർഫിയുടെ ആരോപണം. ഉർഫിയുടെ തുറന്നു പറച്ചിലുകൾക്ക് പിന്തുണയുമായി മറ്റ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്.

അഫ്രീദി തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ഉർഫി ആദ്യം ആരോപിച്ചത്. ഇതിനുള്ള തെളിവായി അഫ്രീദിയുമായുള്ള ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും ഉർഫി പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഉർഫി അവസാന നിമിഷം ഷൂട്ടിംഗിൽ നിന്നും പിന്മാറുന്ന ആളാണെന്നും ഇതോടെ തനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നം അഫ്രീദി ആരോപിക്കുകയായിരുന്നു.

Also Read
അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ, വൈറൽ

എന്നാൽ ഈ ആരോപണം നുണ ആണെന്നാണായിരുന്നു ഉർഫിയുടെ മറപടി. പിന്നാലെ പണം ചോദിച്ചതിന് തന്നെ അഫ്രീദി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഉർഫി ആറോപിച്ചു. ഇതിന്റെ സ്‌ക്രീൻ ഷോട്ടും ഉർഫി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ അഫ്രീദിയിൽ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതായി അഞ്ച് പെൺകുട്ടികൾ തന്നോട് വെളിപ്പെടുത്തിയതായി ഉർഫി പറയുകയായിരുന്നു.

തന്റെ പ്രിയപ്പെട്ട ഗായകന്റെ മ്യൂസിക് വീഡിയോയിൽ അവസരം നൽകാമെന്നും പകരത്തിന് നിർമ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണമെന്ന് അഫ്രീദി പറഞ്ഞതായി ഒരു പെൺകുട്ടി തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ഉർഫി പിന്നെ വെളിപ്പെടുത്തിയത്. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിച്ചപ്പോൾ മുഖം കാണിക്കാതെ വീഡിയോ കോൾ ചെയ്യാനും വിവസ്ത്രയാകാനും അഫ്രീദി ആവശ്യപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞതായി ഉർഫി വെളിപ്പെടുത്തി.

ഈ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും ഉർഫി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഉർഫിയ്ക്ക് പിന്തുണയുമായി നടൻ പ്രിയങ്ക ശർമ എത്തുകയായിരുന്നു. തന്റെ സുഹൃത്തുക്കളോടും അഫ്രീദി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് പ്രിയങ്ക് വെളിപ്പെടുത്തിയത്. ഇപ്പോഴും അയാൾക്കൊരു മാറ്റം വന്നിട്ടില്ലെന്നാണ് പ്രിയങ്ക് പറഞ്ഞത്.

ഉർഫിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മുമ്പും സമാനമായ ആരോപണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയാണ് അഫ്രീദിയെന്നാണ് ഉർഫിയുടെ സ്റ്റോറികളിൽ നിന്നും വ്യക്തമാകുന്നത്. താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

Also Read
അതീവ ഗ്ലാമറസ് ലുക്കിൽ അമ്പരപ്പിച്ച് സാധിക വേണുഗോപാൽ

Advertisement