മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയ്ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗ് പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും നിർമ്മാതാവുമായ ബൈജു ഏഴുപുന്ന. സിനിമ കാണാത്ത ആൾക്കാരാണ് പടം മോശമാണെന്ന് പറഞ്ഞു നടക്കുന്നത് എന്നാണ് ബൈജു ഏഴുപുന്ന പറയുന്നത്.
മനോരമയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. മനപൂർവ്വം പടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമങ്ങൾ നടക്കുന്നു എന്നുള്ളതാണ്. പടം കാണുക പോലും ചെയ്യാത്ത ആൾക്കാരാണ് മോശം പടം എന്ന് പറഞ്ഞു നടക്കുന്നത്. ഒരാൾ തന്നോട് പറഞ്ഞു പടം അത്ര പോരാ അല്ലെ എന്ന്.
അപ്പോൾ താൻ ചോദിച്ചു ഏതു സീനിൽ ആണ താൻ വരുന്നതെന്ന്. അപ്പോൾ ആള് ബബ്ബബ്ബ അടിച്ചു, അതോടെ മനസിലായി പടം കാണാതെയാണ് മോശം പറയുന്നത് എന്ന്. അതു പോലെ തന്നെ പൈറസിയും ഒരു ഞരമ്പ് രോഗമാണ്.
സ്വന്തം നാട്ടിലിരുന്നു നമ്മുടെ നാടിനെ തന്നെ ആറ്റം ബോംബിട്ട് തകർക്കുന്ന സ്വഭാവമാണ്. സിനിമയെ സ്നേഹിക്കുന്ന സഹൃദയരായ മലയാളികൾ ഇതിനു കൂട്ടുനിൽക്കരുത്. താൻ ഒരു തിയേറ്റർ ഉടമയും ഒരു നിർമ്മാതാവുമാണ് ഇവരുടെ രണ്ടുകൂട്ടരുടെയും വേദന എന്തെന്ന് നേരിട്ട് അറിയാവുന്നവനാണ്.
ആഘോഷ ചിത്രങ്ങൾ വന്ന് തിയേറ്ററുകൾ നിറഞ്ഞു തുടങ്ങുന്നുണ്ട്. കുടുംബ പ്രേക്ഷകർ തിയേറ്ററിൽ വന്നു തുടങ്ങി. എല്ലാവരും നല്ല സിനിമയെ സ്നേഹിക്കുന്നവരാകണം. രാഷ്ട്രീയക്കാരെ പോലെ താരങ്ങളുടെ ആരാധകർ തമ്മിലടിക്കുന്ന അവസ്ഥ ഉണ്ടാകരുത് എന്നാണ് ബൈജു പറയുന്നത്.
അതേസമയം, സിനിമയെ ക്രിയാത്മകമായി വിമർശിച്ചോളൂ, പക്ഷെ ഒരു പടത്തെ ബോധപൂർവമായി താഴ്ത്തി കാണിക്കാൻ ശ്രമിക്കരുതെന്ന് ചിത്രത്തിന്റെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു.