കഴിഞ്ഞ് ആഴ്ചയയാരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. എന്നാൽ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമടക്കം ഒട്ടുമിക്ക മലയാള താരങ്ങളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് വലിയ വിവാദമായി മാറിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ വേദിയിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ നടിമാർക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദം. സംഭവത്തിൽ അമ്മയ്‌ക്കെതിരെ നടി പാർവതി അടക്കം രംഗത്ത് എത്തിയിരുന്നു.
പിന്നാലെ നടിമാരും കമ്മിറ്റിയിലെ അംഗങ്ങളുമായ രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവർ നടത്തിയ വിശദീകരണവുമെല്ലാം വാർത്തയായിരുന്നു. ഈ കഴിഞ്ഞ ദിവസവും സംഭവത്തിൽ പ്രതികരണങ്ങളുണ്ടായിരുന്നു. ബാബുരാജ്, രചന നാരായണൻകുട്ടി എന്നിവരായിരുന്നു കഴിഞ്ഞ ദിവസം പാർവതിയുടെ പ്രതികരണത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയത്.
ഇപ്പോഴിതാ ഇരിപ്പിടവിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ടിനി ടോം. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടിനിയുടെ പ്രതികരണം. ഒരു ചടങ്ങിൽ നിന്നുമുള്ള ചിത്രമായിരുന്നു ടിനി പങ്കുവച്ചത്. ചിത്രത്തിൽ മോഹൻലാൽ സദസിനോട് സംസാരിക്കുകയാണ്. പിന്നിലായി ശ്വേത മേനോൻ, ഹണി റോസ്, രചന നാരായണൻകുട്ടി, ടിനി ടോം എന്നിവരും നിൽക്കുന്നുണ്ട്.
ഈ ചിത്രം പങ്കുവച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്. ആർക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്. എന്നാൽ ടിനിയുടെ പോസ്റ്റിന് സോഷ്യൽ മീഡിയ പൊങ്കാലയിടുകയാണ്. താരത്തിന്റെ തമാശ അത്ര നല്ല തമാശയല്ലെന്നാണ് കമന്റുകളിലൂടെ ചിലർ വ്യക്തമാക്കുന്നത്.
ഇവന്മാർക്കൊക്കെ ബുദ്ധി വെക്കാൻ എന്ത് ചെയ്യണം ദൈവമേ? ഈ എഎംഎംഎ എന്ന സംഘടനയിൽ മുഴുവൻ ഇജാതി വിഡ്ഡികളാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. തെറി വിളി കേൾക്കാൻ നിക്കാതെ ഒന്ന് പോയി തരാമോ ടിനി എന്ന് മറ്റൊരാൾ ചോദിക്കുന്നു.
നിങ്ങൾക്ക് ഇങ്ങനെ നിരന്തരം സീറ്റിന്റെ പേരും പറഞ്ഞു ന്യായികരിക്കേണ്ടി വരുന്നത് തന്നെയാണ് പാർവ്വതിയുടെ വിജയം, അയ്യോ സിരിച്ച് മരിച്ച് ഇനി ഇപ്പൊ കസേര മേടിക്കാനൊന്നും പോകണ്ട ഒരു നട്ടെല്ല് മേടികാൻ കിട്ടുവോന്ന് നോക്ക്.
സീരിയസ് ആയിട്ടു ചെയ്തതാണെങ്കിൽ കോമഡി ആയിട്ടുണ്ട് കോമഡി ആയിട്ടു ചെയ്തതാണെങ്കിൽ ട്രാജഡി ആയിട്ടുണ്ട് ഇങ്ങനെ പോകുന്നു ടിനിയുടെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ. നേരത്തെ രചന നാരായണൻകുട്ടി പാർവതിക്കെതിരെ രംഗത്ത് എത്തിയിരുന്നു. സെൻസിബിൾ എന്നു തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്നയാളാണ് ഞാൻ. ഞാനും പ്രതികരിക്കുന്നയാളാണ്.
എന്തിനൊക്കെ വേണ്ടിയാണ് ഞാൻ പ്രതികരിക്കുന്നത് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇത് ഏതോ ഒരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നു. സെൻസ്ലെസ് എന്നാണ് ഇതിനെ വിളിക്കേണ്ടത്” എന്നായിരുന്നു രചന നാരായണൻകുട്ടി പറഞ്ഞത്.