മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് വലിയ വിവാദമായി മാറിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ വേദിയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നടിമാർക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദം.
സംഭവത്തിൽ അമ്മ സംഘടനയ്ക്ക് എതിരെ നടി പാർവതി അടക്കം രംഗത്ത് എത്തിയിരുന്നു. പിന്നാലെ കമ്മിറ്റി അംഗമായ നടി രചന നാരായണൻകുട്ടി വിശദീകരണവും നൽകിയിരുന്നു. അമ്മയിൽ ഒരു തരത്തിലുമുള്ള വേർതിരിവുകളുമില്ലെന്നും വിഷയത്തിൽ പലരും നടത്തിയ പ്രതികരണങ്ങളെ സെൻസ് ലെസ്സ് എന്നാണ് വിളിക്കേണ്ടതെന്നും രചന പറഞ്ഞു.
സെൻസിബിൾ എന്ന് തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്ന ആളാണ് ഞാൻ. ഞാനും പ്രതികരിക്കുന്നയാളാണ്. എന്തിനൊക്കെ വേണ്ടി ഞാൻ പ്രതികരിക്കുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഇത് ഏതൊരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യാഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും രചന പറയുന്നു.
രചന നാരായണൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ:
സെൻസിബിൾ എന്നു തോന്നുന്ന കാര്യത്തിന് പ്രതികരിക്കുന്നയാളാണ് ഞാൻ. ഞാനും പ്രതികരിക്കുന്ന ആളാണ്. എന്തിനൊക്കെ വേണ്ടിയാണ് ഞാൻ പ്രതികരിക്കുന്നത് എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷെ ഇത് ഏതോ ഒരു ഫോട്ടോ കണ്ടിട്ട് ഇങ്ങനെ വ്യഖ്യാനിക്കേണ്ട കാര്യമില്ലായിരുന്നു.
സെൻസ്ലെസ് എന്നാണ് ഇതിനെ വിളിക്കേണ്ടത് എന്നായിരുന്നു രചന നാരായണൻകുട്ടിയുടെ പ്രതികരണം. ഒരു ചിത്രത്തിന്റെ പേരിൽ അവിടെ ഇല്ലാതിരുന്ന ആളുകൾ കമന്റ് ചെയ്തപ്പോൾ ഐ ഫെൽറ്റ് ബാഡ്. പലരും അനാവശ്യമായി പ്രതികരിക്കുകയാണ്. സംഘടനയിലെ നല്ല കാര്യങ്ങൾ ഇവർ കാണുന്നില്ലെന്നും രചന കൂട്ടിച്ചേർത്തു.
സംഘടനയിൽ പറഞ്ഞു തീർക്കാനുള്ളത് അവിടെ തന്നെ തീർക്കുമെന്നും പുറത്ത് പറയാൻ മാത്രമൊന്നും സംഘടനയിൽ ഇല്ലെന്നും. ഒരു ഫംഗ്ഷൻ നടക്കുമ്പോൾ അതിന്റെ പ്രധാന അതിഥികൾ ആകും അവിടെ ഉണ്ടാവുക. ഞാനും ഹണിയും മാത്രമല്ല, അപ്പുറത്ത് ശ്വേത ചേച്ചിയുണ്ടായിരുന്നു. ഇന്ദ്രൻസ് ചേട്ടനുണ്ടായിരുന്നു.
സുധീറേട്ടനും അജുവുമൊക്കെ ഉണ്ടായിരുന്നു. ഫോട്ടോ വന്നപ്പോൾ ഞാനും ഹണിയും മാത്രമായി. പലരും കഥ അറിയാതെ ആട്ടം കണ്ടതാണെന്നും അപ്പോൾ മറുപടി കൊടുക്കണ്ടേയെന്നും രചന ചോദിക്കുന്നു.
നേരത്തെ ആരാണ് ഈ പാർവതി എന്ന രചനയുടെ പ്രതികരണം വലിയ വിവാദമായി മാറിയിരുന്നു.
അമ്മയുടെ നിലപാടിനെതിരെ രംഗത്ത് വന്ന പാർവതിയെ രചന അപമാനിച്ചുവെന്നായിരുന്നു വിമർശനം. പിന്നാലെ താരങ്ങളായ ഹരീഷ് പേരടി, രേവതി സമ്പത്ത് തുടങ്ങിയവർ പാർവതിക്ക് പിന്തുണയുമായി എത്തിയിരുന്നു.