ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് നസ്‌റിയ നസീം. ഗൾഫിൽ നിന്നും ഒരു ചാനൽ പ്രോഗ്രാം അവതരിപ്പിച്ചാണ് നസ്‌റിയ ക്യാമറയക്ക് മുന്നിലേക്ക് എത്തുന്നത്.
പിന്നീട് ക്ലാസ്സിക് ഡയറക്ടർ ബ്ലസ്സി മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്‌റിയ സിനിമയിലെത്തുന്നത്. പിന്നീട് നായികയായിമാറിയ താരം ഒരുപിടി ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു.
സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. അഞ്ജലി മേനോൻ ഒരുക്കിയ ബാഗ്ലൂർ ഡേയ്‌സ് എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്.
ഇപ്പോൾ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പ തികളാണ് നസ്രിയയും ഫഹദും. സോഷ്യൽ മീഡിയയിൽ സജീവമായ നസ്‌റിയ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ നസ്രിയ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
ഫഹദിനൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. കണ്ണുകളിൽ കുസൃതി നിറച്ച് നസ്രിയയെ നോക്കിയിരിക്കുന്ന ഫഹദിനെയാണ് ചിത്രത്തിൽ കാണാനാവുക. കരിയറിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഫഹദുമായുളള നസ്രിയയുടെ വിവാഹം.
പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ‘കൂടെ’യിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിലും നസ്രിയ അഭിനയിച്ചു. ചിത്രത്തിൽ ഫഹദും നസ്രിയയും ഒന്നിച്ചാണ് അഭിനയിച്ചത്. ഇപ്പോൾ തെലുങ്കിലും നസ്രിയ അഭിനയിക്കുന്നുണ്ട്.