ഉറക്കമില്ലാത്ത രാത്രികൾ നീ എനിക്ക് സമ്മാനിച്ചിട്ട് നാലുമാസം ആകുന്നു: ഹൃദയ സ്പർശിയായ പോസ്റ്റുമായി മേഘ്‌ന രാജ്

132

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച ഒരു വേർപാടായിരുന്നു നടി മേഘനാ രാജീന്റെ ഭർത്താവും കന്നട നടനുമായ ചിരഞ്ജീവി സർജയുടേത്. പെട്ടെന്നുള്ള താരത്തിന്റെ വിയോഗം എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരുന്നു.

അതിലുമപ്പുറം എല്ലാവരെയും വേദനിപ്പിച്ചത് ചിരഞ്ജീവിയുടെ ഭാര്യ മേഘ്‌ന നാലുമാസം ഗർഭിണി ആയിരുന്നു എന്ന വാർത്തയാണ്. ചിരഞ്ജീവിയുടെ വിയോഗത്തിൽ പൊട്ടിയകരയുന്ന മേഘ്നയുടെ ചിത്രങ്ങൾ എല്ലാവരെയും ഏറെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു.

Advertisements

ചിരഞ്ജീവിയുടെ വേർപാടിനു പിന്നാലെ മേഘ്ന തന്റെ പേരും മാറ്റിയിരുന്നു. തന്റെ ഭർത്താവ് എന്നും തന്റെ കൂടെ ഉണ്ടാകാൻ വേണ്ടി അദ്ദേഹത്തിന്റെ പേര് മേഘ്ന തന്റെ പേരിനൊപ്പം ചേർത്തു. പിന്നീട് താരത്തിന്റെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു താരകുടുംബം.

മേഘ്നയുടെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, മേഘ്നയ്ക്കൊപ്പം ചിരഞ്ജീവിയുടെ കട്ട് ഔട്ട് സ്ഥാപിച്ചതും ഏറെ വാർത്ത ആയിരുന്നു. മേഘ്‌നരാജ് ഒരു ആൺകുഞ്ഞിനിനു ജന്മം നൽകിയിരുന്നു. മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹ നിശ്ചയം നടന്ന അതെ ദിവസം തന്നെയാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്.

തങ്ങളുടെ മകനെ ചിന്തു എന്ന് വിളിക്കുമെന്നും മേഘ്ന പറഞ്ഞിരുന്നു. അടുത്തിടെയാണ് താരം തന്റെ മകനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ഇന്നിപ്പോൾ കുഞ്ഞിന്റെ മറ്റൊരു ചിത്രവുമായാണ് താരം എത്തിയിരിയ്ക്കുന്നത്. ഇതിപ്പോൾ നാലുമാസം ആയിരിയ്ക്കുന്നു. ഒരുപാട് സന്തോഷവും ഉറക്കമില്ലാത്ത രാത്രികളും നീ എനിയ്ക്ക് സമ്മാനിയ്ക്കാൻ തുടങ്ങിയിട്ട്.എന്റെ കുഞ്ഞ് രാജകുമാരൻ.

എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്. ഒരുപാട് പ്രതീക്ഷകൾക്ക് ഒടുവിലായാണ് ജൂനിയർ ചീരു എല്ലാ വിഷമങ്ങളെയും മറക്കുവാനായി മേഘ്നയുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്. ചീരുവിന്റെ കുടുംബം ഒന്നടങ്കം മേഘ്നയ്ക്ക് ഒപ്പം എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൈത്താങ്ങായി നിന്നിരുന്നു.

അതേ സമയം എന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാൻ ഞാൻ ആഗ്രഹിക്കുന്നു. .അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇനിയും ജോലിയിൽ തുടരുമെന്നും മേഘ്ന നേരത്തെ പറഞ്ഞിരുന്നു . ‘അഭിനയം എന്റെ അഭിനിവേശമാണ്.

അത് എന്റെ രക്തത്തിലുളളതാണ്്. ഞാൻ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭർത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാൻ സിനിമകളിൽ അഭിനയിക്കുന്നത് തുടരും. ഞാൻ തീർച്ചയായും മടങ്ങിവരുമെന്നും മേഘ്ന വ്യക്തമാക്കിയിരുന്നു.

Advertisement